Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുഞ്ചൻ ഗവ. കോളജിൽ...

തുഞ്ചൻ ഗവ. കോളജിൽ ശാസ്ത്രയാൻ പ്രദർശനത്തിന് നാളെ തുടക്കം

text_fields
bookmark_border
തിരൂർ: തുഞ്ചൻ ഗവ. കോളജ് സാമൂഹിക-ശാസ്ത്ര-ഭാഷ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശാസ്ത്രയാൻ പ്രദർശനം വെള്ളി, ശനി ദിവസങ്ങളിൽ നടക്കുമെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് രചയിതാവ് കെ.പി. കുട്ടി വാക്കാടി​െൻറ തിരഞ്ഞെടുത്ത കൃതികളുടെ പ്രകാശനം, കോളജ് സ്ഥാപക അംഗങ്ങളെ ആദരിക്കൽ എന്നിവയും നടക്കും. കേന്ദ്ര സർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ ഏജൻസിയായ 'റൂസ'യുമായി സഹകരിച്ചാണ് പ്രദർശനം. കോളജിലെ സൗകര്യങ്ങൾ, ഗവേഷണ പദ്ധതികൾ തുടങ്ങിയവ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രകാശ പരീക്ഷണങ്ങൾ, നിത്യജീവിതത്തിൽ ഊർജം സംരക്ഷിക്കാനാവശ്യമായ പ്രവർത്തനങ്ങൾ, ബഹിരാകാശ പര്യവേഷണ മാതൃകകളുടെ പ്രദർശനം, അറബി ഭാഷ സംസ്കാരം, ഖുർആൻ എന്നിവയുടെ ചരിത്ര പ്രദർശനം, അറബി ഗ്രന്ഥങ്ങളുടെ പ്രദർശനം, വെട്ടത്തുനാട്, തിരൂർ എന്നിവയുടെ ചരിത്ര-സാംസ്കാരിക മുദ്രകളുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾപ്പെടും. വിദ്യാർഥികൾ നിർമിച്ച ഡോക്യുമ​െൻററി പ്രദർശനം, ബാങ്കിങ്, ജി.എസ്.ടി, സ്വയംതൊഴിൽ പദ്ധതികൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ഉപരിപഠനത്തി‍​െൻറയും വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകളുടേയും പ്രദർശനം, കരകൗശല വസ്തുക്കളുടെ പ്രദർശനം, ഗെയിം കോർണർ, പ്രാദേശിക ഗണിതചരിത്രം പരിചയപ്പെടുത്തൽ തുടങ്ങിയവയും ഇതോടൊപ്പമുണ്ട്. എൻ.സി.സിയിൽ ഉപയോഗിക്കുന്ന വിവിധ ആയുധങ്ങൾ, വിത്ത് പ്രദർശനം, വിൽപന, സാങ്കേതിക വിദ്യകൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം, ഫോട്ടോ പ്രദർശനം, കളരിപ്പയറ്റ്, വിവിധ കലാപരിപാടികൾ, നാടകക്കളരി തുടങ്ങിയവവും ശാസ്ത്രയാനിലുൾപ്പെടുന്നു. പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. കെ. മണി, കോഓഡിനേറ്റർ എം. ഷിഖി, വർക്കിങ് ചെയർമാൻ മെഹർഷ കളരിക്കൽ, അധ്യാപകൻ അജിത്കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story