Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ആസ്ഥാനമാണ്​;...

ജില്ല ആസ്ഥാനമാണ്​; ശങ്ക തീർക്കാൻ വഴിയില്ല

text_fields
bookmark_border
മലപ്പുറം: മൂത്രശങ്ക തോന്നിയാൽ മലപ്പുറം കുന്നുമ്മലിൽ വന്നിറങ്ങുന്ന സ്ത്രീ യാത്രക്കാർ കുഴഞ്ഞതുതന്നെ. ജില്ല ആസ്ഥാനത്തുപോലും സ്ത്രീകൾക്ക് ടോയ്ലറ്റ് തേടി നെേട്ടാട്ടമോടണം. പുനരുദ്ധാരണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ പൊതു േടായ്ലറ്റ് അടച്ചിട്ടിട്ട് മാസങ്ങളായി. ഇവിടെ ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള ടോയ്ലറ്റേയുള്ളൂ. കുന്നുമ്മൽ ജങ്ഷനിൽ നഗരസഭയുടെ കംഫർട്ട് സ്റ്റേഷനുെണ്ടങ്കിലും വെള്ളമില്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്. ജല അതോറിറ്റിയുടെ വിതരണം ഭാഗികമായി മുടങ്ങുന്നതാണ് വെള്ളക്ഷാമത്തിന് കാരണം. സിവിൽ സ്റ്റേഷനിലെ ഒാഫിസുകളിലേക്ക് ദിവസവും നൂറുകണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്. ഇവർക്ക് സിവിൽ സ്റ്റേഷനിൽ ഏവിടേയും പൊതുശൗചാലയങ്ങളൊരുക്കിയിട്ടില്ല. കലക്ടറേറ്റിനോട് ചേർന്നുള്ള ഇ-ടോയ്ലറ്റ് മാത്രമാണ് ആശ്രയം. നാണയമിട്ട് അകത്തുകയറേണ്ടതിനാൽ പ്രായമുള്ള സ്ത്രീകളിൽ പലരും ഇത് ഉപയോഗിക്കാറില്ല. ഒാഫിസുകളോട് ചേർന്ന് ജീവനക്കാർക്ക് ടോയ്ലറ്റുകളുണ്ടെങ്കിലും പൊതുജനങ്ങൾക്ക് സൗകര്യമേർപ്പെടുത്തിയിട്ടില്ല. ഹോട്ടലുകളിൽ പോയി ശങ്ക തീർക്കുക മാത്രമേ സ്ത്രീകൾക്ക് വഴിയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story