Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എൻ.ബി ശാഖയിലേക്ക്...

പി.എൻ.ബി ശാഖയിലേക്ക് കർഷക മാർച്ച്

text_fields
bookmark_border
ഒറ്റപ്പാലം: മോദിയുടെ ഭരണത്തിൽ കുത്തകകൾക്കും കൊള്ളക്കാർക്കും സുവർണ കാലമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെയും കേന്ദ്രസർക്കാരി​െൻറയും തെറ്റായ നടപടികൾക്കെതിരെ സ്വതന്ത്ര കർഷക സംഘം പാലക്കാട് ജില്ല കമ്മിറ്റി ഒറ്റപ്പാലം പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡൻറ് എം. മമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, മരക്കാർ മാരായമംഗലം, പി.എ. തങ്ങൾ, എം.എം. ഹമീദ്, അഡ്വ. മുഹമ്മദലി മാറ്റാംതടം, കെ. ഹംസ എന്നിവർ സംസാരിച്ചു. കെ.ടി.എ. ലത്തീഫ് സ്വാഗതവും പി.പി. മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story