Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:08 AM IST Updated On
date_range 7 March 2018 11:08 AM ISTഭൂമി തർക്കം: ജില്ല കലക്ടർ സ്ഥലം സന്ദർശിച്ചു
text_fieldsbookmark_border
തിരൂർ: ഫയർ സ്റ്റേഷൻ സ്ഥലം സംബന്ധിച്ച തർക്ക പരിഹാരത്തിന് ജില്ല കലക്ടർ അമിത് മീണ സ്ഥലം സന്ദർശിച്ചു. റവന്യൂ അധികൃതരോടൊപ്പം എത്തിയ അദ്ദേഹം ഫയർ സ്റ്റേഷൻ, നഗരസഭ, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. നാട്ടുകാരുടെയും നഗരസഭ അധികാരികളുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും അവകാശവാദങ്ങൾ കേട്ടു. ഇതുമായി ബന്ധപ്പെട്ട വിവിധ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ സംയുക്തയോഗം വിളിച്ച് ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുമെന്ന് കലക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story