Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:11 AM IST Updated On
date_range 6 March 2018 11:11 AM ISTമുൻ വർഷത്തെ എം.എൽ.എ ഫണ്ട്: ഭരണാനുമതി സമയം നീട്ടി
text_fieldsbookmark_border
മഞ്ചേരി: മുൻ വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച്, എം.എൽ.എമാർ നിർദേശിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകാനുള്ള സമയപരിധി വീണ്ടും നീട്ടി. 2016-17ലെ വിഹിതത്തിൽനിന്ന് പണം ചെലവഴിച്ച് പൂർത്തിയാക്കാവുന്ന പദ്ധതികൾക്ക് നേരേത്ത 2017 ഡിസംബർ 31 വരെയായിരുന്നു സമയപരിധി. എന്നാൽ, പ്രവൃത്തികളുടെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും നിശ്ചിതസമയത്തിനകം തയാറാകാത്തതിനാൽ 2018 മാർച്ച് 31 വരെ നീട്ടി ധനവകുപ്പാണ് ഉത്തരവിറക്കിയത്. 2016-17ലെ ആസ്തിവികസന ഫണ്ടിൽനിന്ന് പൂർത്തിയാക്കാൻ ഇതുവരെ ശിപാർശ സമർപ്പിച്ചിട്ടില്ലാത്ത എം.എൽ.എമാർക്ക് ഫണ്ട് പൂർണമായും ചെലവഴിക്കാൻ അവസരമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story