Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:06 AM IST Updated On
date_range 6 March 2018 11:06 AM ISTക്രഷറി നടത്തിപ്പ്: പി.വി. അൻവറിനെതിരായ അന്വേഷണത്തിൽ പുരോഗതി
text_fieldsbookmark_border
മഞ്ചേരി: ക്രഷറി നടത്തിപ്പിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ പ്രവാസിയിൽനിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിെൻറ അന്വേഷണത്തിൽ പുരോഗതി. മഞ്ചേരി സി.ഐ എൻ.ബി. ഷൈജുവിെൻറ നേതൃത്വത്തിൽ അന്വേഷണസംഘം ആവശ്യമായ രേഖകൾ ശേഖരിച്ചു. തുടരന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകണമെന്ന് കാണിച്ച് പരാതിക്കാരൻ പ്രത്യേക ഹരജി ഫയൽ ചെയ്യും. കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിൽ കരായ പഞ്ചായത്തിലെ 26 ഏക്കർ ഭൂമിയടക്കം അഞ്ചുകോടി വിലയുള്ള ക്രഷറിെൻറ ഉടമസ്ഥാവകാശമുള്ളതായി ധരിപ്പിച്ച് എം.എൽ.എ കരാറിലേർപ്പെട്ട് പണം വാങ്ങിയെന്നാണ് പരാതി. കരാറിലെ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റാണെന്ന് കണ്ട് പണം തിരികെനൽകാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പരാതിക്കാരന് കാണിച്ചുകൊടുത്തത് കർണാടക സ്വദേശി ഇബ്രാഹിം ലീസിനെടുത്ത, രണ്ടേക്കറിൽ പ്രവർത്തിക്കുന്ന 'തുർകളാകെ ക്രഷർ' സ്ഥാപനമാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ക്രഷറിന് 2013ൽ ലൈസൻസ് പുതുക്കാൻ നൽകിയ അപേക്ഷയുടെ പകർപ്പും മറുപടിയും ലഭിച്ചിട്ടുണ്ട്. കരാറിൽ പറഞ്ഞ കെ.ഇ. സ്റ്റോൺ ക്രഷർ എന്ന പേരിൽ ഒരു സ്ഥാപനമില്ലെന്നും തെറ്റായ വിവരങ്ങൾ വെച്ചാണ് കരാറെന്നുമാണ് പരാതി. കെ.ഇ. സ്റ്റോൺ എന്ന ക്രഷറില്ലെന്നതിന് ബൽത്തങ്ങാടി താലൂക്കിലെ കരായ പഞ്ചായത്ത് ഓഫിസിൽനിന്ന് അന്വേഷണസംഘം രേഖകൾ ശേഖരിച്ചു. പരാതിക്കാരനും വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ഉറപ്പുവരുത്തി. വ്യക്തമായ തെളിവ് ലഭിച്ചിട്ടും കുറ്റാരോപിതരെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്നാണ് പണം നഷ്ടപ്പെട്ടയാളുടെ പരാതി. സംസ്ഥാന ഡി.ജി.പിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story