Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടി...

അംഗൻവാടി ജീവനക്കാർക്കുള്ള സഹായം: ക്ഷേമനിധി ബോർഡിന്​ പകുതി തുക അനുവദിച്ചു

text_fields
bookmark_border
മഞ്ചേരി: വിരമിച്ച അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും കഴിഞ്ഞവർഷം ഒാണത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക ധനസഹായത്തിലെ പകുതിതുക സർക്കാർ തിരികെ ക്ഷേമനിധി ബോർഡിന് നൽകി. അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ക്ഷേമനിധി ബോർഡ് ആയിരം രൂപ വീതമാണ് വിതരണം ചെയ്തിരുന്നത്. സംസ്ഥാനത്താകെ 80.07 ലക്ഷം രൂപയാണ് ചെലവായതെന്നും ആനുപാതികവിഹിതം നൽകണമെന്നും ബോർഡ് സർക്കാറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ചെലവായ തുകയുടെ 50 ശതമാനമായ 40 ലക്ഷം രൂപ നൽകാനാണ് ഉത്തരവ്. ഈ തുക ക്ഷേമനിധി ബോർഡി‍​െൻറ അക്കൗണ്ടിലേക്ക് മാറ്റി വനിത-ശിശുക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി കെ.എം. ലീലാമണിയാണ് ഉത്തരവിറക്കിയത്. ഒാണത്തിനുമുമ്പ് വിരമിച്ച അംഗൻവാടി ജീവനക്കാർക്ക് അധിക പെൻഷനായി പ്രഖ്യാപിച്ച തുക ക്ഷേമനിധി ബോർഡിനോട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story