Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:06 AM IST Updated On
date_range 6 March 2018 11:06 AM ISTപൊല്‍പാക്കരയില്‍ സംഘർഷം; ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകർക്ക് പരിക്ക്
text_fieldsbookmark_border
എടപ്പാള്‍: ബി.ജെ.പി, സി.പി.എം സംഘർഷത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനും പരിക്ക്. പൊല്‍പാക്കരയില്‍ ഞായറാഴ്ച രാത്രി ഒമ്പതിനും പത്തിനുമുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിലാണിത്. പരിക്കേറ്റ ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകരായ പൊല്‍പാക്കര ഇരുമ്പേല വളപ്പില്‍ വൈശാഖ് (19), പരപ്പറ്റ നിധിന്‍ (19) എന്നിവരെ എടപ്പാള്‍ സി.എച്ച്.സിയിലും ബി.ജെ.പി പ്രവര്‍ത്തകന്‍ പൊല്‍പ്പാക്കര നല്ലാടത്തേല്‍ പ്രജീഷിനെ (35) ശുകപുരം ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഉത്സവം കഴിഞ്ഞ് വരികയായിരുന്ന വൈശാഖിനേയും നിധിനേയും പൊല്‍പാക്കര പള്ളിയില്‍ ക്ഷേത്രത്തിന് സമീപത്ത് രാത്രി ഒമ്പതിന് അഞ്ചംഗ ബി.ജെ.പി സംഘം ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. തട്ടാന്‍പടിയിൽ കടയടച്ച ശേഷം വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ പ്രജീഷിനെ പൊല്‍പ്പാക്കര തിരിവില്‍ രാത്രി പത്തിന് പത്തംഗ സി.പി.എം സംഘം ആക്രമിക്കുകയായിരുന്നെന്ന് മറുവിഭാഗം പറഞ്ഞു. ഇരുവിഭാഗത്തിെൻറയും പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം മുമ്പ് പൊല്‍പാക്കരയില്‍ സി.പി.എം, ബി.ജെ.പി സംഘര്‍ഷം പതിവായിരുന്നു. പിന്നീട് ചര്‍ച്ചകളുടെ ഫലമായി സംഘര്‍ഷം അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story