Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 11:06 AM IST Updated On
date_range 6 March 2018 11:06 AM ISTമിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പാലക്കാട്: പറക്കുന്നം പള്ളിക്ക് സമീപം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റിെൻറ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു. പാലക്കാട് നഗരസഭ കൗൺസിലർ എം. സഹീദ, ഐ.യു.എം.എൽ പാർലമെൻററി ലീഡർ ഹബീബ, കെ.സി. മുഹമ്മദ് അലി, അബ്ദുൽ റഹ്മാൻ, യൂസഫ്, അനസ് മുബാറക്, ജാഫർ, മുഹമ്മദ്, ഇസ്മായിൽ, അൽത്താഫ് അഹമ്മദ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി അധ്യാപക സംഗമം പാലക്കാട്: പറക്കുന്നം ഗവ. എൽ.പി സ്കൂൾ പൂർവ വിദ്യാർഥി അധ്യാപക സംഗമം മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. സഹീദ അധ്യക്ഷത വഹിച്ചു. നാരായണൻ, പി.ടി. നിർമ്മല, വി.പി. അഷറഫ്, ജയപ്രകാശ്, എം. ഫൈസൽ റഹ്മാൻ, കെ.സി. മുഹമ്മദലി എന്നിവർ പങ്കെടുത്തു. പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് രജിസ്റ്റർ ചെയ്യാം പാലക്കാട്: ജില്ല ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ച് പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര ചലച്ചിത്ര മേള 20 മുതൽ 29 വരെ നടക്കും. രാജ്യാന്തര ചലച്ചിത്ര മേളകളിലെ മികച്ച വിദേശചിത്രങ്ങളും രണ്ട് ഇന്ത്യൻ സിനിമകളുമായിരിക്കും പ്രദർശിപ്പിക്കുക. പ്രമുഖരുമായുള്ള മുഖാമുഖം, സംവാദങ്ങൾ എന്നിവയും നടക്കും. പാലക്കാട് പ്രസ് ക്ലബ്, ടോപ് ഇൻ ടൗൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് വേദി. മുൻകൂർ റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും പ്രവേശനം. 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 50 രൂപ. മാർച്ച് 14 വരെ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പാലക്കാട് പ്രസ്ക്ലബിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. ഫോൺ: 9447439790, 0491 2500005. ഇമെയിൽ: top10filmfestival@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story