Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:54 AM IST Updated On
date_range 6 March 2018 10:54 AM ISTഭൂജല സംരക്ഷണവും പരിപോഷണവും സെമിനാർ
text_fieldsbookmark_border
പട്ടാമ്പി: പാലക്കാട് ജില്ല ഭൂജല വകുപ്പ് സംഘടിപ്പിച്ച ഭൂജല സംരക്ഷണവും പരിപോഷണവും ഏകദിന സെമിനാർ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് പട്ടാമ്പി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളെ ഭൂജലത്തിെൻറ കാര്യത്തിൽ സെമി, ക്രിട്ടിക്കൽ സ്റ്റേജിലാണെന്നറിയിച്ചതിനാലാണ് സെമിനാർ സംഘടിപ്പിച്ചത്. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രസിഡൻറ് സുമ സുന്ദരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ജൂസ്ന, കെ.കെ.എ. അസീസ് എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ല ഭൂജല വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിയർ സി. ഉപേന്ദ്രൻ വിഷയമവതരിപ്പിച്ചു. ഭൂജല വകുപ്പ് ജില്ല ഓഫിസർ എ. അനിത സ്വാഗതവും വി. സുദർശനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story