Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:54 AM IST Updated On
date_range 6 March 2018 10:54 AM ISTചുട്ടുപൊള്ളുന്ന ചൂടിനെ ആവേശമാക്കി കപ്പൂരിലെ കാളപൂട്ട് മത്സരം
text_fieldsbookmark_border
ആനക്കര: വീര്യം ചോർന്ന് പോകാതെയും പരമ്പരാഗത രീതി കൈവിടാതെയും കപ്പൂരിൽ നടന്ന കാളപൂട്ട് മത്സരം ഇത്തവണ വേറിട്ട കാഴ്ചയായി. പൂട്ട് പ്രേമികൾ സ്വരൂപിച്ച് തുക നിർധന യുവതിയുടെ വിവാഹത്തിന് നീക്കിവെച്ചു. കപ്പൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്താണി കപ്പൂർ കെ.പി.എം ബ്രദേഴ്സ് പൂട്ടുകണ്ടത്തിലാണ് പാടശേഖരത്തെ കാര്ഷികോത്സവത്തിെൻറ ഭാഗമായി കാളപൂട്ട് സംഘടിപ്പിച്ചത്. പഴയകാല കര്‍ഷകരും കാളപൂട്ടുകമ്പക്കാരും പങ്കെടുത്ത മത്സരത്തില്‍ മുതിര്‍ന്നവരും യുവാക്കളും കൊച്ചു കുട്ടികളുമടക്കം നിരവധി പേര്‍ കാഴ്ചക്കാരായെത്തി. 63 ജോടി ഉരുക്കളാണ് മാറ്റുരച്ചത്. വേഗപ്പോരാട്ടത്തില്‍ 61ാം നമ്പറില്‍ മത്സരിച്ച എൻ.സി ഗ്രൂപ്പ് വളാഞ്ചേരിയുടെ ഉരുക്കൾ ഒന്നാം സ്ഥാനവും 58ാം നമ്പറില്‍ മത്സരിച്ച ചെമ്പന്‍ പുളിയപറമ്പ് കൊണ്ടോട്ടിയുടേത് രണ്ടാം സ്ഥാനവും നേടി. മുന്‍ എം.എൽ.എ എം. ചന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രന്‍, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡൻറ് കെ. നാരായണന്‍കുട്ടി, അലി കുമരനെല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വിവാഹ ധനസഹായ ഫണ്ടിലേക്ക് കാളപൂട്ട് പ്രേമികള്‍ സ്വരൂപിച്ച തുക കൈമാറി. പഴയകാല കര്‍ഷകരെയും പൂട്ടുകാരെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story