Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാഞ്ഞിരപ്പുഴ ജലസേചന...

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സബ് കനാൽ പൊട്ടി

text_fields
bookmark_border
ചെർപ്പുളശ്ശേരി: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ മുണ്ടക്കോട്ടുകുർശി സബ്‌ കനാലിൽ വെള്ളം തിരിച്ചുവിട്ടതിനെ തുടർന്ന് കനാലി​െൻറ ഭിത്തി തകർന്നു. കനാലി​െൻറ അവസാന ഭാഗമായ മോളൂരിലാണ് കനാൽ പൊട്ടിയത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് കനാൽ പൊട്ടി മോളൂർ പള്ളിപ്പടി മുതൽ പുതിയ റോഡ് വരെ റോഡിൽ വെള്ളം ഒന്നിച്ചൊഴുകിയത്. മെയിൻ കനാലിൽ നിന്ന് സബ് കനാലിലേക്കുള്ള സർവിസ് ഹോൾ അടക്കാതെ വെള്ളം തുറന്ന് വിട്ടതിനാലാണ് വെള്ളം താങ്ങി നിർത്താനുള്ള ശേഷിക്കുറവ് മൂലം സബ് കനാൽ ഭിത്തി തകർത്ത് വെള്ളം പരന്നൊഴുകിയത്. കഴിഞ്ഞ ദിവസങ്ങളിൽ മെയിൻ കനാലിലെ അറ്റുകുറ്റപ്പണികൾ ഭാഗികമായി നടന്നിരുന്നു. ഈ സമയത്ത് സർവിസ് ഹോൾ അടക്കാനോ സബ് കനാലി​െൻറ ബലക്കുറവ് പരിഹരിക്കാനോ നടപടികളൊന്നും ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി. അതികൃതരുടെ ഈ അനാസ്ഥ മൂലം ഏതാനും വീടുകളിൽ വെള്ളം കയറി. വിദ്യാലയങ്ങളിലേക്ക് പോകുന്നവരും പ്രയാസപ്പെട്ടു. അതേസമയം ജലക്ഷാമം രൂക്ഷമായ നിരവധി വീട്ടുകാർക്കും കൃഷിയിടങ്ങൾക്കും ഉപകാരമായി. കിണറുകൾ നിറഞ്ഞു. തെങ്ങ്, കവുങ്ങ്, വാഴ കൃഷിയിടങ്ങളിലും വെള്ളം നിറഞ്ഞു. ഇക്കൊല്ലം രണ്ടാമത്തെ തവണയാണ് കനാൽ തുറന്നത്. കഴിഞ്ഞ് മൂന്ന് വർഷം മുമ്പും ഈ ഭാഗത്ത് കനാൽ ഭിത്തി തകർന്ന് വീടുകളിലും മറ്റും വെള്ളം കയറിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story