Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:47 AM IST Updated On
date_range 6 March 2018 10:47 AM ISTസ്കൂൾ വാർഷികാഘോഷം
text_fieldsbookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂർ ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപിക ആബിദക്കുള്ള ഉപഹാര സമർപ്പണവും എം.എൽ.എ നിർവഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാർ ടി.എ. അബ്ദുൽ മജീദ് മുഖ്യാതിഥിയായി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് രജിസ്ട്രാർ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം, പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, ടി.പി. അസൈൻ, കാവുങ്ങൽ ഇസ്മായിൽ, പി. വിശ്വൻ, പി. പ്രശ്രീലത, അറക്കൽ ബാവ, ചെമ്പൻ ഖദീജ, മാനേജർ കോയക്കുട്ടി ഹാജി, ഹെഡ്മാസ്റ്റർ അബ്ദുൽ സലാം, പി.ടി.എ പ്രസിഡൻറ് കെ.ടി. സാജിത, ആബിദ, രവീന്ദ്രൻ, മുൻ സബ് രജിസ്ട്രാർ പി.പി. മുഹമ്മദ്, ഹംസ, ഹമീദ്, ജ്യോതിഷ്, പിള്ള, സത്താർ എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് വിദ്യാർഥികൾ എം.എൽ.എക്ക് അപേക്ഷ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story