Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത കോഴ്സുകള്‍: നിയമ നടപടിക്കൊരുങ്ങി വിദ്യാർഥികൾ

text_fields
bookmark_border
വേങ്ങര: ചേറൂരിലെ നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ മലബാർ കോളജ് ഓഫ് എൻജനീയറിങ്ങിൽ 2016ലെ ഒരു വർഷ ഫോർവീലർ മെക്കാനിസം കോഴ്സിന് അംഗീകാരമില്ലാതെ അഡ്മിഷൻ നൽകിയെന്നാരോപിച്ച് വിദ്യാർഥികൾ നടപടിക്കൊരുങ്ങുന്നു. പഠനത്തിനു ചേർന്ന ഒമ്പത് വിദ്യാർഥികളിൽനിന്ന് 55,000 രൂപയാണ് ഫീസ് നിശ്ചയിച്ചത്. ഒരു വർഷമായി പരീക്ഷ നടക്കാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ മറ്റു രണ്ട് കോഴ്സുകളിൽകൂടി ചേർന്നുപഠിക്കാനാണ് അധികൃതർ പ്രേരിപ്പിച്ചതെന്ന് വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി സി. വിപിൻ, കോട്ടക്കൽ ഏരിയ സെക്രട്ടറി പി. ഷിനോജ്, വി. ജയകൃഷ്ണൻ, വിദ്യാർഥികളായ കെ. മുഹമ്മദ് ഷിബിൻ, സി.കെ. ജുനൈദ്, സഹീർ കാപ്പിൽ, കെ. സാലിഹ് എന്നിവർ പങ്കെടുത്തു. അംഗീകാരമുണ്ടെന്ന് സ്ഥാപന മേധാവികള്‍ വേങ്ങര: മലബാർ കോളജ് ഓഫ് എൻജിനീയറിങ് സ്ഥാപനത്തിലെ കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടെന്നും ചില വിദ്യാര്‍ഥികള്‍ നടത്തുന്ന ആരോപണം ശരിയല്ലെന്നും മാനേജ്മ​െൻറ് പ്രതിനിധികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തിലെ ഫീസ്‌ കുടിശ്ശികയുള്ളവരും ക്ലാസില്‍ കൃത്യമായി ഹാജരാവാത്തവരുമായ ചില വിദ്യാര്‍ഥികളാണ് രക്ഷിതാക്കളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും മാനേജ്മ​െൻറ് പ്രതിനിധികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story