Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിക്കുന്നിൽ...

ഗാന്ധിക്കുന്നിൽ ആഹ്ലാദപ്പെരുമഴ; ഗിഫ്റ്റ് ഭവനങ്ങള്‍ ഇന്ന് കൈമാറും

text_fields
bookmark_border
വേങ്ങര: കയറിക്കിടക്കാൻ സ്വന്തമായൊരു ഇടമില്ലാത്ത മൂന്നു കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കി മാതൃകയാവുകയാണ് ഗിഫ്റ്റ് ഗാന്ധിക്കുന്ന്. കോഴിക്കോട് പീപ്പ്ള്‍സ് ഫൗണ്ടേഷ​െൻറ സഹകരണത്തോടെ നിർമിച്ച വീടുകളുടെ സമര്‍പ്പണം ചൊവ്വാഴ്ച വൈകീട്ട് പരപ്പഞ്ചിനയിലെ കൊളക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗാന്ധിക്കുന്ന് പ്രദേശത്ത് ഇതോടെ അഞ്ചുവീടുകളാണ് ഗിഫ്റ്റ് പ്രവര്‍ത്തകര്‍ നിർമിച്ചുനല്‍കിയത്. ഉദാരമതികളുടെ സഹായവും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കേരളയുടെ സഹകരണവും ഗുണഭോക്തൃ വിഹിതമായി ശേഖരിക്കുന്ന തുകയും ചേര്‍ത്താണ് വീടുകളുടെ നിർമാണം പൂര്‍ത്തിയാക്കിയത്. ഗുണഭോക്തൃ വിഹിതമായി കണ്ടെത്തിയ തുക ലഘു തവണകളായി ഗിഫ്റ്റി​െൻറ മൈക്രോ ഫൈനാന്‍സ് സംവിധാനം വഴി രണ്ടു വര്‍ഷങ്ങള്‍ക്കകം അടച്ചുതീര്‍ത്താല്‍ മതിയാവും. വീടി​െൻറ സമര്‍പ്പണം പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കേരളയുടെ ചെയര്‍മാന്‍ മുജീബ്റഹ്മാൻ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story