Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:41 AM IST Updated On
date_range 6 March 2018 10:41 AM ISTമതസമൂഹങ്ങൾ ഒന്നിച്ചുനിന്നാൽ ചൂഷകർ വഴിമാറും ^കുമ്മനം
text_fieldsbookmark_border
മതസമൂഹങ്ങൾ ഒന്നിച്ചുനിന്നാൽ ചൂഷകർ വഴിമാറും -കുമ്മനം പരപ്പനങ്ങാടി: രാജ്യത്തെ മതസമൂഹങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മതങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ചൂഷകരാഷ്ട്രീയം അപ്രകാരം മാത്രമേ അവസാനിപ്പിക്കാനാവൂവെന്നും ബി.ജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. 'വികാസ് യാത്ര'യുടെ ഭാഗമായെത്തിയ അദ്ദേഹം പരപ്പനങ്ങാടി വ്യാപാരഭവനിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുമായി സംസാരിക്കുകയായിരുന്നു. എല്ലാ മതവിഭാഗങ്ങളും ബി.ജെ.പിയോട് അടുക്കുകയാണ്. കെ.എം. മാണി നയിക്കുന്ന കേരള കോൺഗ്രസും കാന്തപുരം അബൂബക്കർ മുസ്ലിയാർ നയിക്കുന്ന സുന്നി വിഭാഗവും നിലപാട് വ്യക്തമാക്കിയാൽ ബി.ജെ.പി നിലപാട് പറയാമെന്നും അദ്ദേഹം പറഞ്ഞു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കണമെന്ന ആവശ്യത്തിന് മുന്തിയ പരിഗണന നൽകും. കേന്ദ്രാവിഷ്കൃത ന്യൂനപക്ഷക്ഷേമ പദ്ധതികൾ പലതും സംസ്ഥാന സർക്കാർ തമസ്കരിക്കുകയാണ്. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി നേതാവായതിനാൽ വ്യത്യസ്ത അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്. എന്നാൽ, ബി.ഡി.ജി.എസ് ഇപ്പോഴും എൻ.ഡി.എ ഘടകകക്ഷിയാെണന്നും കുമ്മനം പറഞ്ഞു. ദുബൈ ഗോൾഡ് എം.ഡി പി.പി. മുഹമ്മദലി, സീനത്ത് ഗ്രൂപ്പ് പ്രതിനിധി അബ്ദുറസാഖ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി മലബാർ ബാവഹാജി, അഷറഫ് ജന്നാത്ത്, മുൻ പബ്ലിക് പ്രോസിക്യൂട്ടർ സി. അബൂബക്കർ, അൻസി സലീം തുടങ്ങിയവർ സംബന്ധിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, പാർട്ടി വക്താവ് പി. രഘുനാഥ്, ജില്ല സെക്രട്ടറി കെ. രാമചന്ദ്രൻ, രവി തേലത്ത്, പി. ജഗന്നിവാസൻ എന്നിവർ കുമ്മനത്തെ അനുഗമിച്ചു. pgdi ബി.ജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പരപ്പനങ്ങാടി വ്യാപാരഭവനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story