Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 11:02 AM IST Updated On
date_range 5 March 2018 11:02 AM ISTതാലപ്പൊലി ആഘോഷിച്ചു
text_fieldsbookmark_border
ഷൊർണൂർ: ഷൊർണൂർ പൂരമെന്നറിയപ്പെടുന്ന മഞ്ഞക്കാട് കോങ്കുന്നത്ത് ബാല ഭദ്രാദേവീക്ഷേത്രത്തിലെ താലപ്പൊലി വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ നടത്തി. ഉച്ചതിരിഞ്ഞ് കേന്ദ്ര കമ്മിറ്റി, കിഴക്കുദേശം, പടിഞ്ഞാറ് ദേശം എന്നീ വേലകൾ നഗരപ്രദക്ഷിണത്തിനായി പുറപ്പെട്ടു. ഗജവീരൻമാർ, ഇണക്കാളകൾ, തിറ, വേഷാഘോഷം, പഞ്ചവാദ്യം, ചെണ്ടമേളം, തകിൽ വാദ്യം എന്നിവ താലപ്പൊലിക്ക് വർണപ്പൊലിമ കൂട്ടി. രാത്രിയിൽ തായമ്പക, കലാപരിപാടികൾ എന്നിവ അരങ്ങേറി. പടം: മഞ്ഞക്കാട് കോങ്കുന്നത്ത് ബാല ഭദ്രാദേവീക്ഷേത്ര താലപ്പൊലി ആഘോഷത്തിെൻറ ഭാഗമായി നടന്ന എഴുന്നെള്ളിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story