Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 11:02 AM IST Updated On
date_range 5 March 2018 11:02 AM ISTേബ്ലാക്കുതല പച്ചക്കറി വിപണന കേന്ദ്രം തുടങ്ങി
text_fieldsbookmark_border
മണ്ണാർക്കാട്: േബ്ലാക്ക് പഞ്ചായത്തിന് കീഴിൽ രൂപവത്കരിച്ച േബ്ലാക്കുതല പച്ചക്കറി ഫെഡറേറ്റഡ് സമിതിയുടെ വിപണന കേന്ദ്രം (കലവറ) അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. ഷംസുദ്ദീൻ, ഇല്യാസ് താളിയിൽ, േബ്ലാക്ക് വൈസ് പ്രസിഡൻറ് വി. പ്രീത, ചെയർമാൻ പി. അലവി, മെംബർമാരായ രാജൻ ആമ്പാടത്ത്, ശ്രീവിദ്യ, രാധ, ഹോർട്ടികോർപ് മാനേജർ ആനന്ദ്, കൃഷി അസി. ഡയറക്ടർ ഇ.കെ. യൂസുഫ്, ബി.ഡി.ഒ എസ്. പ്രസാദ് എന്നിവർ സംബന്ധിച്ചു. േബ്ലാക്കുതല പച്ചക്കറി ഫെഡറേറ്റഡ് സമിതി പ്രസിഡൻറ് എ.കെ. വേണുഗോപാൽ സ്വാഗതവും കൃഷി ഓഫിസർ ശാന്തിനി നന്ദിയും പറഞ്ഞു. േബ്ലാക്ക് പരിധിയിലുള്ള മുന്നൂറോളം പച്ചക്കറി കർഷകർ ഉൾപ്പെടുന്ന പത്ത് പച്ചക്കറി ക്ലസ്റ്ററുകളിൽനിന്ന് തെരഞ്ഞെടുത്ത സമിതിയുടെ നേതൃത്വത്തിലാണ് വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story