Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM ISTപട്ടാമ്പി ദേശീയോത്സവം: ഘോഷയാത്രക്കിടെ സംഘർഷവും ലാത്തിച്ചാർജും
text_fieldsbookmark_border
പട്ടാമ്പി: പട്ടാമ്പി ദേശീയോത്സവത്തിെൻറ ഭാഗമായ നഗരപ്രദക്ഷിണ ഘോഷയാത്രക്കിടെ സംഘർഷവും ലാത്തിച്ചാർജും. ഒരു പൊലീസുകാരനും നിരവധിയാളുകൾക്കും പരിക്കേറ്റു. ചെർപ്പുളശ്ശേരി റോഡ് ജങ്ഷനിൽനിന്നെത്തിയ ഉപ ആഘോഷ കമ്മിറ്റിക്കാർക്കിടയിലുണ്ടായ തർക്കമാണ് അനിഷ്ട സംഭവത്തിനിടയാക്കിയത്. കാർഷിക ഗവേഷണകേന്ദ്രത്തിന് സമീപം സംഘർഷം ലാത്തിച്ചാർജിൽ കലാശിച്ചു. ലാത്തിയടിയേറ്റവർ ചിതറിയോടി. പ്രശ്നക്കാരെ പിരിച്ചുവിടാൻ മൂന്നുതവണയാണ് ലാത്തി വീശിയത്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ആഘോഷ കമ്മിറ്റിക്കാർ പൊലീസിനെതിരെ മുദ്രാവാക്യ൦ വിളിച്ചു. പിന്നീട് ഏറെക്കഴിഞ്ഞാണ് ഘോഷയാത്ര പുനരാരംഭിച്ചത്. മേലെ പട്ടാമ്പിയിലും നേരിയ തോതിൽ സംഘർഷവും ലാത്തിവീശലുമുണ്ടായി. സംഘർഷങ്ങളെത്തുടർന്ന് കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നഗരപ്രദക്ഷിണ ഘോഷയാത്ര രാത്രിയോടെയാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story