Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദാനഭൂമിയിൽ സർക്കാർ...

ദാനഭൂമിയിൽ സർക്കാർ ആയുർവേദ ആശുപത്രി; വേലായുധൻ വൈദ്യരുടെ അന്ത്യാഭിലാഷം പൂവണിയുന്നു

text_fields
bookmark_border
ഒറ്റപ്പാലം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആയുർവേദ ശിരോമണി വേലായുധൻ വൈദ്യരുടെ അന്ത്യാഭിലാഷം പൂവണിയുന്നു. സർക്കാറിന് ദാനം ചെയ്ത മണ്ണിൽ ഉയർന്ന കെട്ടിടവും സർക്കാർ ആശുപത്രിയും മാർച്ച്18ന് രാവിലെ 10ന് മന്ത്രി ശൈലജ ടീച്ചർ നാടിന് സമർപ്പിക്കും. മുൻ എം.എൽ.എ എം. ഹംസയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ടാണ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. മുക്കാൽ നൂറ്റാണ്ടോളം ഒറ്റപ്പാലത്ത് രോഗികൾക്ക് ആശ്രയമായിരുന്ന വേലായുധൻ വൈദ്യർ 2006 ഏപ്രിൽ നാലിനാണ് മരിച്ചത്. വൈദ്യർ തനിച്ച് താമസിച്ചിരുന്ന വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇദ്ദേഹം സ്വകാര്യമായി തയാറാക്കിയ ഒസ്യത്ത് കണ്ടെത്തുന്നത്. ചെർപ്പുളശ്ശേരി റോഡിലെ കണ്ണായ സ്ഥലത്തെ 15 സ​െൻറും ഇതിലെ വൈദ്യശാല കെട്ടിടവും സർക്കാറിന് ദാനം ചെയ്തുള്ളതായിരുന്നു ഒസ്യത്ത്. ഒസ്യത്ത് യാഥാർഥ്യമാക്കാൻ ബന്ധുക്കൾ നിരന്തരം നടത്തിയ സമ്മർദങ്ങൾക്കും ശിപാർശകൾക്കും ഒടുവിലാണ് റവന്യൂ വകുപ്പിന് വേണ്ടി ഒറ്റപ്പാലം സബ് കലക്ടർ ഡോ. ദിനേശ് അറോറ വസ്തുവഹകൾ ഏറ്റെടുത്തത്. ദാനഭൂമിയിൽ മാതാവി​െൻറ പേരിൽ നിർധന രോഗികൾക്ക് ആശ്രയിക്കാവുന്ന സർക്കാർ ആയുർവേദ ആശുപത്രി നിർമിക്കണമെന്ന സ്വപ്നമേ ഒസ്യത്തിലുണ്ടായിരുന്നുള്ളൂ. 2015 സെപ്റ്റംബർ 12നായിരുന്നു കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനം. കെട്ടിടത്തിൽ ആരംഭിക്കുന്ന സബ് സ​െൻററിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും ഒ.പി പ്രവർത്തിക്കുക. രണ്ട് വാർഡുകളും ഡോക്ടർമാരുടെ മുറികളും പരിശോധന മുറിയും ഫാർമസിയും കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഉദ്‌ഘാടനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി ചെയർമാനും മെഡിക്കൽ ഓഫിസർ ഡോ. എ.എം. അബ്ദുൽ ശരീഫ് കൺവീനറുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story