Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:54 AM IST Updated On
date_range 5 March 2018 10:54 AM ISTകോഓപറേറ്റിവ് കോളജ് കലോത്സവം സമാപിച്ചു: പരപ്പനങ്ങാടി ജേതാക്കൾ
text_fieldsbookmark_border
പാലക്കാട്: ഒാൾ കേരള കോഓപറേറ്റിവ് കോളജ് അസോസിയേഷെൻറ നേതൃത്വത്തിൽ പാലക്കാട് കോഓപറേറ്റിവ് കോളജിൽ രണ്ട് ദിവസമായി നടന്നുവന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിതല കോഓപറേറ്റിവ് കോളജ് കലോത്സവം സമാപിച്ചു. 132 പോയൻറ് നേടി പരപ്പനങ്ങാടി കോളജ് ജേതാക്കളായി. 104 പോയൻറ് നേടി മണ്ണാർക്കാട് കോളജ് രണ്ടും 80 പോയൻറ് നേടി ആതിഥേയരായ പാലക്കാട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് കോഓപറേറ്റിവ് കോളജ് പ്രസിഡൻറ് അഡ്വ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി മുഖ്യാതിഥിയായി. ഷാഫി പറമ്പിൽ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ബിനുമോൾ, അഡ്വ. മുരളീധരൻ, താരാ ഗോപിനാഥ്, കെ. സുബ്രഹ്മണ്യൻ, മനോമോഹൻ, സി. രമേഷ് കുമാർ, പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. മത്സര ഫലങ്ങൾ: (ഒന്നും രണ്ടും സ്ഥാനക്കാർ) മോഹിനിയാട്ടം: വൈഷ്ണവി (പരപ്പനങ്ങാടി), ശ്രീലക്ഷ്മി (പാലക്കാട്). നാടോടിനൃത്തം: (ആൺ.) വിഷ്ണു മുരളീധരൻ (പരപ്പനങ്ങാടി), ടി. അനൂപ് (പാലക്കാട്). നാടോടിനൃത്തം: (പെൺ.) ആതിര ആർ. മേനോൻ (മണ്ണാർക്കാട്) ആൻഡ് എം.വി. അപർണ (തിരൂർ), കെ.കെ. ശ്രുതി (പരപ്പനങ്ങാടി) ആൻഡ് എൻ. അക്ഷയ (ഫറോക്ക്). മിമിക്രി: അഖിൽ (പാലക്കാട്), നർജാസ് ബാബു (മണ്ണാർക്കാട്). സംഘഗാനം: എം.എം. ജിഷ ആൻഡ് പാർട്ടി (മണ്ണാർക്കാട്), ആരതി കൃഷ്ണ ആൻഡ് പാർട്ടി (പരപ്പനങ്ങാടി). മൂകാഭിനയം: മൃതുൽ കൃഷ്ണ ആൻഡ് പാർട്ടി (മണ്ണാർക്കാട്), സി. മുഹമ്മദ് ആഷിഫ് അലി ആൻഡ് പാർട്ടി (പരപ്പനങ്ങാടി). ദേശഭക്തിഗാനം: എസ്. ശരത് ആൻഡ് പാർട്ടി (പാലക്കാട്), വിപിത ആൻഡ് പാർട്ടി (പരപ്പനങ്ങാടി). സംഘനൃത്തം: എം. സോമിഷ ആൻഡ് പാർട്ടി (ഫറോക്ക്), നിമിഷ ആൻഡ് പാർട്ടി (പരപ്പനങ്ങാടി). നാടൻപാട്ട്: കെ. ചിഞ്ചു ആൻഡ് പാർട്ടി (പരപ്പനങ്ങാടി), വി.പി. നീരജ് ആൻഡ് പാർട്ടി (പെരിന്തൽമണ്ണ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story