Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടാഴിയിൽ സി.പി.എം...

വണ്ടാഴിയിൽ സി.പി.എം ഓഫിസിൽ കയറി അക്രമം; രണ്ടുപേർക്ക് വെട്ടേറ്റു

text_fields
bookmark_border
രണ്ടുപേർക്ക് പരിക്ക് വടക്കഞ്ചേരി: വണ്ടാഴി മോസ്കൊമുക്കിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ കയറി അക്രമം. രണ്ടുപേർക്ക് വെട്ടേറ്റു. ഓഫിസിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷററുമായ സക്കീർ (30), വണ്ടാഴി മേഖല സെക്രട്ടറി രാജേഷ് (32) എന്നിവർക്കാണ് വെട്ടേറ്റത്. മേഖല പ്രസിഡൻറ് സുബിൻ (31), വണ്ടാഴി യൂനിറ്റ് സെക്രട്ടറി ഉെബെസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ ഒമ്പതംഗ മുഖംമൂടി സംഘമാണ് ഓഫിസിൽ കയറി വാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി ശംസുദ്ദീ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പി പ്രവർത്തകർ ശനിയാഴ്ച നടത്തിയ ആഹ്ലാദപ്രകടനം വാക്തർക്കത്തിൽ കലാശിച്ചിരുന്നു. ഇതി‍​െൻറ തുടർച്ചയാകാം ഞായറാഴ്ചത്തെ അക്രമമെന്നും പറയുന്നു. പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരെ സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ഏരിയ സെക്രട്ടറി കെ. ബാലൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. ജയപ്രകാശൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. രാജേഷ്, പി. ഗംഗാധരൻ, കെ. രാധാകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story