Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:54 AM IST Updated On
date_range 5 March 2018 10:54 AM IST20 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
text_fieldsbookmark_border
പാലക്കാട്: 20.2 കിലോ കഞ്ചാവ് ബാഗിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെടുത്തു. പുതുശ്ശേരി സെൻട്രൽ വില്ലേജിൽ നാഷനൽ ഹൈവേയിൽനിന്ന് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിെൻറ വടക്കുവശത്തായി 110 കെ.വി ടവർ പരിസരത്ത് നിന്നാണ് ബാഗിൽ ഏഴ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ പാലക്കാട് റേഞ്ച് എക്സൈസ് സംഘവും പാലക്കാട് എക്സൈസ് ഐ.ബി സംഘവും രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 20 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ കഞ്ചിക്കോട്ട് സ്റ്റോപ്പില്ലാത്ത ട്രെയിനുകളിൽനിന്ന് കഞ്ചാവ് ഉൾെപ്പടെയുള്ള മയക്കുമരുന്നുകൾ അടങ്ങിയ ബാഗ് പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. പരിശോധനയിൽ പാലക്കാട് റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, പാലക്കാട് ഐ.ബി ഇൻസ്പെക്ടർ വി. രജനീഷ്, എ.ഇ ഐ. വിജയകുമാരൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ മുഹമ്മദ് ഷെരീഫ്, വിപിൻദാസ്, രാജേഷ് കുമാർ, സന്തോഷ് കുമാർ, സജീവ്, ഷൺമുഖൻ, ജിഷു ജോസഫ്, സിവിൽ എക്സൈസ് ഓഫിസർ അബ്ദുൽ ബാസിത്, ഡ്രൈവർമാരായ കണ്ണദാസ്, സത്താർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story