Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ സമ്മേളനത്തിൽ...

സി.പി.​െഎ സമ്മേളനത്തിൽ താരമായി പ്രജുൽ

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ താരമായി കൊച്ചു വളൻറിയർ പ്രജുൽ. സി.പി.െഎ ജില്ല ഒാഫിസ് പരിസരത്ത് താമസിക്കുന്ന പ്രജുൽ സമ്മേളനത്തിരക്കുകളുടെ കൗതുകം കാണാൻ യാദൃശ്ചികമായാണ് ഇവിടെയെത്തുന്നത്. പിന്നീട് അത് പതിവാക്കി. അച്ഛനും അമ്മയും പിന്തുണ നൽകിയതോടെ വളൻറിയറായി. നാലുദിവസം നീണ്ട പ്രതിനിധിസമ്മേളനത്തിലും അനുബന്ധ പരിപാടികളിലും സജീവമായുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സമരജ്വാല സംഗമത്തിൽ മേധ പട്കർ, അഭയ് സാഹു, കനയ്യകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സത്യൻ മൊകേരി ഉപഹാരം നൽകി 'ഭാവിയിലൊരു കനയ്യയാകെട്ട' എന്ന് ആശംസിക്കുകയും ചെയ്തു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കാനം രാജേന്ദ്രൻ നടത്തിയ വാർത്തസമ്മേളനത്തിലും പ്രജുലി​െൻറ പേര് പരാമർശിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് 13കാരനായ ഇൗ കൊച്ചു സഖാവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story