Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:44 AM IST Updated On
date_range 5 March 2018 10:44 AM ISTലഹരി വർജനം: ജില്ലതല വോളിബാൾ മത്സരത്തിന് തുടക്കം
text_fieldsbookmark_border
വള്ളിക്കുന്ന്: ലഹരി വർജനം ലക്ഷ്യമിട്ടുള്ള ജില്ലതല വോളിബാൾ മത്സരത്തിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ തുടക്കം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, സ്പോർട്സ് കൗൺസിൽ, ജില്ല വോളിബാൾ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ്, സ്പോർട്സ് യുവജന ക്ഷേമവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ എക്‌സൈസ് വകുപ്പിെൻറ മേൽനോട്ടത്തിൽ ലഹരി വർജന മിഷനാണ് വോളിബാൾ മത്സരം സംഘടിപ്പിക്കുന്നത്. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന അധ്യക്ഷത വഹിച്ചു. ദാസൻ, സി.വി. രുഗ്മിണി, കെ. സജി, കെ. പ്രദീപ്കുമാർ, എൻ. അശോകൻ, കെ. പ്രദീപ് കുമാർ, ബി. ഹരികുമാർ, ബാബു പാലാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story