Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:44 AM IST Updated On
date_range 5 March 2018 10:44 AM ISTചേറൂരിൽ കുട്ടികളുടെ ഗ്രാമസഭ
text_fieldsbookmark_border
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ചേറൂരിൽ കുട്ടികളുടെ ഗ്രാമസഭ പഞ്ചായത്ത് അംഗം യു. സക്കീന ഉദ്ഘാടനം ചെയ്തു. മഴക്ക് മുമ്പ് കുട്ടികളുടെ ഗ്രാമസഭ വിളിച്ചുകൂട്ടി വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും നൽകണമെന്നും ഓരോ വിഷയത്തിലും ട്യൂഷനും മോട്ടിവേഷൻ ക്ലാസുകളും നൽകണമെന്നും കുട്ടികളുടെ ഗ്രാമസഭ മെംബറോട് ആവശ്യപ്പെട്ടു. അവധിക്കാലം ക്ലാസുകൾക്കയക്കാതെ കളിച്ചു നടക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. ചേറൂർ ക്രാഫ്റ്റ് മന്ദിരത്തിെൻറ പരിസരത്ത് നടന്ന ഗ്രാമസഭയിൽ ഫൈസൽ ചേറൂർ, പ്രസന്ന, ടി.ടി. സാജിദ് എന്നിവർ കുട്ടികളോട് സംസാരിച്ചു. ബാല പഞ്ചായത്തിലേക്ക് മുഹമ്മദ് മുസ്തഫ ചാക്കീരി, ഷമീം കണ്ണേത്ത്, ടി.ടി. ഷാജിത്ത്, മുബീന മണ്ടോട്ടിൽ, ജാഷിറ കാപ്പൻ എന്നിവരെ തെഞ്ഞെടുത്തു. ആസിഫ, പി. നജ്മു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story