Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTഉച്ചഭക്ഷണ കണ്ടിൻജൻസി കുടിശ്ശിക അനുവദിക്കണം ^കെ.ജി.പി.എസ്.എച്ച്.എ ജില്ല സമ്മേളനം
text_fieldsbookmark_border
ഉച്ചഭക്ഷണ കണ്ടിൻജൻസി കുടിശ്ശിക അനുവദിക്കണം -കെ.ജി.പി.എസ്.എച്ച്.എ ജില്ല സമ്മേളനം കോട്ടക്കൽ: സ്കൂളുകളിലെ ഉച്ചഭക്ഷണ കണ്ടിൻജൻസി കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള ഗവ. പ്രൈമറി ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപകരുടെ സ്ഥലമാറ്റം മധ്യവേനലവധിക്കാലത്ത് നടത്തണമെന്നും ഗവ. പ്രൈമറി അധ്യാപക തസ്തികക്ക് ഗസറ്റഡ് പദവി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എടരിക്കോട് ജി.യു.പി സ്കൂളിൽ നടന്ന സമ്മേളനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.കെ. വിജയകുമാരൻ അധ്യക്ഷത വഹിച്ചു. വി. നാരായണൻ, കെ. കൃപ് രാജ്, റോയ് മാത്യു, റോസ് ടീച്ചർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംഘടന സംസ്ഥാന ജന. സെക്രട്ടറി പി.എം. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.പി. രമേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് സാലിം റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഇസ്മായിൽ, കെ. മോഹൻ, ഹംസ, അസ്ലം എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് പിരിയുന്നവർക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ നൽകി. പുതിയ 21 അംഗ ജില്ല കൗൺസിലിനെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ. മുഹമ്മദ് സാലിം (പ്രസി.), വി. നാരായണൻ (സെക്ര.), കെ. ശശീന്ദ്രൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story