Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി...

വൈദ്യുതി സ്വകാര്യവത്​കരണത്തിനെതിരെ ജനസഭ

text_fields
bookmark_border
വള്ളിക്കുന്ന്: 'വൈദ്യുതി നിയമം 2003' ഭേദഗതി ചെയ്ത് രാജ്യത്തെ വൈദ്യുതിരംഗം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സി​െൻറ നേതൃത്വത്തിൽ തേഞ്ഞിപ്പലം കോഹിനൂറിൽ ജനസഭ നടത്തി. പിന്നാക്ക ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ പ്രസിഡൻറ് വി. സ്റ്റാലിൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം എം. വിജയൻ, വി.പി. സദാനന്ദൻ, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം എ. പ്രേമൻ, ടി.പി.എം. ബഷീർ, കെ. മധുസൂദനൻ വിഷയം അവതരിപ്പിച്ചു. പി. പരമേശ്വരൻ, വി. അനിൽ കുമാർ, ടി. ഉദയ ധർമൻ എന്നിവർ സംസാരിച്ചു. ഫോട്ടോ. വൈദ്യുതി രംഗം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോഹിനൂറിൽ നടത്തിയ ജനസഭ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story