Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:38 AM IST Updated On
date_range 5 March 2018 10:38 AM ISTഅബ്ദുറഹ്മാെൻറ മത്സ്യകൃഷിക്ക് നൂറുമേനി; വിളവെടുപ്പ് ആഘോഷമാക്കി നാട്ടുകാർ
text_fieldsbookmark_border
തിരൂരങ്ങാടി: പാറക്കുളത്തിലെ മത്സ്യകൃഷിയിൽ നൂറുമേനി വിളയിച്ച തിെൻറ സന്തോഷത്തിലാണ് പെരുവള്ളൂർ പഞ്ചായത്ത് പുകയൂർ ചെനക്കൽകണ്ടിയിലെ കാടേങ്ങൽ അബ്ദുറഹ്മാൻ. ഇരുനൂറോളം മീറ്റർ ചുറ്റളവിലുള്ള പാറക്കുളത്തിലാണ് അബ്ദുറഹ്മാെൻറ മത്സ്യകൃഷി. നാടൻവാള മുതൽ ചൈന പിരാന വരെയുള്ള നിരവധി ഇനം മത്സ്യങ്ങളാണ് വിളവെടുപ്പിൽ ലഭിച്ചത്. ചൈനപിരാന, രോഘു, മൃഗാല, സൈഫനാസ്, കട്‌ല, നാടൻവാള തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുത്തത്. പുതിയ ഇനം മത്സ്യമായ ചൈന പിരാനയുടെ 1000ത്തോളം കുഞ്ഞുങ്ങളെയും കുളത്തിൽ നിക്ഷേപിച്ചിരുന്നു. വിളവെടുപ്പിൽ ലഭിച്ച മത്സ്യങ്ങൾക്ക് രണ്ടു മുതൽ ആറ് കിലോഗ്രാം വരെ തൂക്കം വരും. കുറച്ചുമാത്രം വിപണിയിലെത്തിച്ച് പകുതിയിലേറെയും പ്രദേശവാസികൾക്ക് നൽകലാണ് പതിവ്. വിളവെടുപ്പ് ചടങ്ങിൽ കാവുങ്ങൽ ഇസ്മായിൽ, സിദ്ദീഖ് കൈതകത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ : പെരുവള്ളൂർ പുകയൂർ ആവനാഴിയിലെ കാടേങ്ങൽ അബ്ദുറഹ്മാെൻറ മത്സ്യകൃഷി വിളവെടുപ്പിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story