Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:32 AM IST Updated On
date_range 5 March 2018 10:32 AM ISTവിജയഭേരി ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
അടക്കാകുണ്ട്: ക്രസൻറ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ . സ്‌കൂള്‍ കേന്ദ്രീകരിച്ച് നടന്ന രാത്രി ക്യാമ്പിെൻറ സമാപനം പി.ടി.എ പ്രസിഡൻറ് ജോജി കെ. അലക്‌സ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. വിജയഭേരി കോഓഡിനേറ്റര്‍ കെ. സുനില്‍ സ്വാഗതം പറഞ്ഞു. വി.പി. മുജീബ് റഹ്മാന്‍, സി.എച്ച്. റിയാസ്, അസ്ലം അമീന്‍, എം.കെ. ജംഷീര്‍, പി. ശംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് വിജയഭേരി ചുമതലയുള്ള അധ്യാപകർ. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി വണ്ടൂർ വിദ്യാഭ്യാസ ജില്ലയില്‍ മികച്ച വിജയം സ്കൂൾ നേടിയിരുന്നു. ഇതിെൻറ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സ്‌കൂള്‍ അധികൃതര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. മാര്‍ച്ച് ടു മാര്‍ച്ച് എന്ന പേരില്‍ വിജയഭേരി പദ്ധതിയില്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവർ, ശരാശരിക്കാര്‍, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story