Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:08 AM IST Updated On
date_range 2 March 2018 11:08 AM ISTറോഡരികിൽ വലിയ കുഴി; അപകട മുനമ്പിൽ യാത്ര
text_fieldsbookmark_border
കോട്ടായി: അയ്യംകുളം-വലിയപറമ്പ് റോഡിെൻറ കുളത്തിനോട് ചേർന്ന വശം ഇടിഞ്ഞ് കുഴി രൂപപ്പെട്ടത് ഗതാഗതത്തിന് ഭീഷണിയായി. കുട്ടികളും ഇരു ചക്രവാഹന യാത്രികരും കുഴിയിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. മാസങ്ങൾക്കു മുമ്പ് പഞ്ചായത്തിെൻറ കുടിവെള്ള പദ്ധതിക്കായി കുഴൽകിണർ കുഴിക്കുകയും വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തിടത്താണ് കുഴി രൂപപ്പെട്ടത്. വീതി കുറഞ്ഞതും ഒരുവശം പൊതുകുളവും മറുവശം പത്തടിയോളം താഴ്ചയുള്ള വയലുകളുമുള്ളതായതിനാൽ ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണ്. യാത്രക്കാർക്ക് കുടിവെള്ള സൗകര്യമൊരുക്കി കോട്ടായി: കരിയംകോട്ടിൽ കനത്ത ചൂടിൽ തൊണ്ട നനക്കാൻ എത്തുന്നവർക്ക് കുടിവെള്ള സൗകര്യമൊരുക്കി നാട്ടുകാരുടെ സേവനം. കോട്ടായി കരിയംകോട് സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിെൻറ നേതൃത്വത്തിലാണ് കരിയംകോട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ആലിൻ ചുവട്ടിൽ കുടിവെള്ള സൗകര്യമൊരുക്കിയത്. ട്രസ്റ്റ് ഭാരവാഹികളായ ചെന്താമരാക്ഷൻ, വിനോദ്, ഷൗക്കത്തലി, ഗംഗാധരൻ, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷമായി പെരുങ്കുളം രഥോത്സവം ദേവരഥ സംഗമം നാല് ഗ്രാമങ്ങൾ ചേർന്നുള്ള ആഘോഷത്തിെൻറ ആദ്യ ദിന ചടങ്ങുകളാണ് നടന്നത് ആലത്തൂർ: വർണാഭമായി പെരുങ്കുളം രഥോത്സവ ദേവരഥ സംഗമം. അഗ്രഹാരങ്ങളും ഗ്രാമ വീഥികളെല്ലാം അരിപ്പൊടി കോലങ്ങളാൽ അലംകൃതമായി. മഹാലക്ഷ്മി-വരദരാജപെരുമാൾ പരിണയമാണ് ഉത്സവത്തിെൻറ ഐതിഹ്യം. നാമസങ്കീർത്തനം ഉരുവിട്ട് കൂപ്പു കൈകളുമായി ഗ്രാമജനം രഥയാത്രയെ അനുഗമിക്കുകയും വരവേൽക്കുകയും ചെയ്തു. നാല് ഗ്രാമങ്ങൾ ചേർന്ന് നടത്തുന്ന ആഘോഷം ശനിയാഴ്ച രാത്രി സമാപിക്കും. തെക്കേഗ്രാമം, പടിഞ്ഞാറെ ഗ്രാമം, കാര്യോട്ട് ഗ്രാമം, ഒറ്റവരി ഗ്രാമം എന്നിങ്ങനെ നാല് ഗ്രാമങ്ങൾ ചേർന്നാണ് രഥോത്സവം നടത്തുന്നത്. പടിഞ്ഞാറെ ഗ്രാമത്തിലെ ദേവപ്രതിഷ്ഠയായ വരദരാജ പെരുമാൾ മറ്റ് ദേവന്മാരും പരിവാരങ്ങൾക്കുമൊപ്പം കാര്യോട്ട് ഗ്രാമക്ഷേത്രത്തിലേക്ക് രഥങ്ങളിൽ എഴുന്നള്ളുന്ന ചടങ്ങാണ് വ്യാഴാഴ്ച നടന്നത്. ചടങ്ങുകളെല്ലാം കഴിഞ്ഞ് വെള്ളിയാഴ്ച ഉച്ചക്കുശേഷം അതാത് ഗ്രാമക്ഷേത്രങ്ങളിലേക്ക് തിരിച്ചുപോകും. ഓരോ ക്ഷേത്രങ്ങളുടെയും സജ്ജീകരിച്ചിട്ടുള്ള വലിയ രഥങ്ങൾ നൂറുകണക്കിന് ഭക്തജനങ്ങൾ ആനയുടെ സഹായത്തോടെ എഴുന്നള്ളിക്കുന്നതാണ് രഥോൽസവത്തിെൻറ പ്രധാന ചടങ്ങുകൾ. രഥം വലിക്കുകയെന്നത് ഭക്ത്യാദരപൂർവ ചടങ്ങായാണ് കാണുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ശനിയാഴ്ച രാത്രി നടക്കുന്ന പാലികാനിമഞ്ജനത്തോടെയാണ് സമാപിക്കുക. സമരം കണ്ടു 'പേടിച്ചു'; കുതിരാൻ സന്ദർശിക്കാനെത്തിയ ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ മടങ്ങി വടക്കഞ്ചേരി: കുതിരാൻ തുരങ്ക നിർമാണം വിലയിരുത്താൻ എത്തിയ ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ രാജ് പുരോഹിത് സമരക്കാരെ കണ്ട് തിരിച്ചുമടങ്ങി. വ്യാഴാഴ്ചയാണ് സംഭവം. അനൗദ്യോഗിക സന്ദർശനത്തിനിടെയാണ് റീജനൽ ഓഫിസർ കുതിരാനിലെത്തിയത്. കുതിരാൻ പഴയ റോഡ് നിലനിർത്തണമെന്നും തുരങ്ക മുഖത്തിന് സമീപം ബസ് സ്റ്റോപ്പ് നിർമിക്കണമെന്നുമാവശ്യപ്പെട്ടാണ് നാട്ടുകാർ സമരം ചെയ്യുന്നത്. റീജനൽ ഓഫിസറുമായി സംസാരിക്കാമെന്ന സമരക്കാരുടെ പ്രതീക്ഷയും ഇല്ലാതായി. ഉച്ചക്ക് ഒന്നരയോടെ കുതിരാൻ തുരങ്ക സ്ഥലത്ത് എത്തി തുരങ്ക കവാടം സന്ദർശിച്ച് തിരിച്ചുപോകവേയാണ് സമരക്കാർ നേരിട്ട് ആവശ്യം ബോധിപ്പിക്കാനെത്തിയത്. എന്നാൽ, സമരക്കാരുടെ വരവുകണ്ട് ഓഫിസർ ആശങ്കപ്പെട്ട് പെട്ടെന്ന് തിരിക്കുകയായിരുന്നു. പാലിയേക്കര ടോൾ ബൂത്ത്, ഇപ്പോൾ പണി നടക്കുന്ന പന്നിയങ്കര ടോൾ ബൂത്ത് എന്നിവ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് റീജിയനൽ ഓഫിസർ രാജ് പുരോഹിത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story