Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:08 AM IST Updated On
date_range 2 March 2018 11:08 AM ISTപൈപ്പ് തകർന്ന് കുടിവെള്ളത്തിൽ മാലിന്യം കലരുന്നു
text_fieldsbookmark_border
കൊടുവായൂർ: കൊടുവായൂർ ടൗണിൽ കുഴൽമന്ദം റോഡിൽ കുടിവെള്ള പൈപ്പ് തകർന്ന് മാലിന്യം കലരുന്നു. പതിനായിരത്തിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് രണ്ടാഴ്ച മുമ്പാണ് ചരക്കുവാഹനം കയറി തകർന്നത്. അഴുക്കുചാലിനകത്ത് പൊട്ടിയതിനാൽ ശുദ്ധജലത്തിൽ മലിനജലവും കലരുകയാണ്. ജലവിതരണം നിലക്കുന്ന സമയത്താണ് അഴുക്കുചാലിലെ മലിനജലം തിരിച്ച് പൈപ്പിനകത്ത് കടക്കുന്നത്. ജല അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ചിത്രരചന മത്സരങ്ങള്‍ ശനിയാഴ്ച പാലക്കാട്: കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസ് സംഘടിപ്പിക്കുന്ന കിഡ്‌സ് ഫെസ്റ്റിെൻറ ഭാഗമായുള്ള ഡ്രോയിങ്, കളറിങ് മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 9.30ന് നെന്മാറയിൽ നടത്തും. നെന്മാറ ഗംഗോത്രി സ്‌കൂളില്‍ നടത്തുന്ന മത്സരങ്ങളില്‍ ആറുവയസ്സുവരെയുള്ളവര്‍ക്കു പങ്കെടുക്കാം. ഗംഗോത്രി ട്രസ്റ്റുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്കായുള്ള ശിൽപശാലയും കിഡ്‌സ് ഫെസ്റ്റിെൻറ ഭാഗമായി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story