Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:05 AM IST Updated On
date_range 2 March 2018 11:05 AM ISTകയിലിയാട് ചെറുമുളയങ്കാവ് കാളവേല വർണാഭം; പൂരം ഇന്ന്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: കയിലിയാട് ചെറു മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ കാളവേല വർണാഭമായി. തട്ടകദേശങ്ങളായ കയിലിയാട്, മുണ്ടക്കോട്ടുകുറുശ്ശി, വേമ്പലത്ത്പ്പാടം, കുറുവട്ടൂർ, വല്ലപ്പുഴ, ചെറുകോട്, മുളയങ്കാവ്, കുലുക്കല്ലൂർ എന്നീ പ്രദേശങ്ങളിൽ നിന്നായി അറുപതിലധികം ഇണക്കാള കോലങ്ങൾ ക്ഷേത്രസന്നിധിയിലെത്തി. ദീപാലംകൃതമായ ഇണക്കാള കോലങ്ങളെ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും അനുഗമിച്ചു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി ചേറമ്പറ്റ മനയ്ക്കൽ മണികണ്ഠൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിച്ചു. വൈകീട്ട് കോയമ്പത്തൂർ വൈത്താമണിയുടെ നാദസ്വര കച്ചേരിയും ശുകപുരം ദീ ലിപിെൻറയും കല്ലൂർ ജയെൻറയും ഇരട്ട തായമ്പകയും കയിലിയാട് മണികണ്ഠെൻറ കേളിയും അരങ്ങേറി. പൂരം വെള്ളിയാഴ്ച അഘോഷിക്കും. വൈകീട്ട് അഞ്ചിന് ദേശവേലകൾ സന്നിധിയിലെത്തും. ബാലെ, തായമ്പക, നാദസ്വരം എന്നിവയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story