Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:05 AM IST Updated On
date_range 2 March 2018 11:05 AM ISTയു.ഡി.എഫ് കൺവെൻഷൻ
text_fieldsbookmark_border
ആനക്കര: കേരളത്തിൽ ഭരിക്കുന്നവർതന്നെ സാധാരണക്കാരെ കൊന്ന് തിന്നുന്ന സമീപനമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പട്ടിത്തറ പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് കാങ്കത്ത് അധ്യക്ഷത വഹിച്ചു. സി.വി. ബാലചന്ദ്രൻ, പി.ഇ. സലാം മാസ്റ്റർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി.എം. അലി മാസ്റ്റർ, ടി. മൊയ്തീൻ കുട്ടി, പി. ബാലൻ, പാദുക നൗഷാദ്, വി. അബ്ദുല്ലക്കുട്ടി, പി. മുഹമ്മദുണ്ണി മാസ്റ്റർ, അംബികശ്രീധരൻ എന്നിവർ സംസാരിച്ചു. ചാഞ്ചേരി പറമ്പ് കോളനിയിൽ കുടിവെള്ളം മുട്ടി പണം അടക്കുന്നില്ലെന്ന് അധികൃതർ കൂറ്റനാട്: പരുതൂർ പഞ്ചായത്തിലെ ചാഞ്ചേരി പറമ്പ് കോളനിയിൽ കുടിവെള്ളം മുട്ടിയതായി പരാതി. 60ലേറെ വരുന്ന കോളനിവാസികളാണ് കഴിഞ്ഞ എട്ടുമാസമായി വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പഞ്ചായത്തിലെ പത്താംവാർഡിൽ നേരത്തേ പദ്ധതികൾ ഉണ്ടായിരുന്നങ്കിലും അതിൽ വെള്ളം കിട്ടാതെ വന്നതോടെ അയ്നിപറമ്പ് കോളനിയിൽ എസ്.ഇ ഫണ്ട് ഉപയോഗിച്ച് സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ, രണ്ടുമാസം മാത്രമാണ് ഇവിടെനിന്ന് വെള്ളം കിട്ടിയതെന്ന് പ്രദേശത്തുകാർ പറയുന്നു. പദ്ധതി വിഭാവനം ചെയ്ത പ്രദേശത്ത് ജലവിതരണം മുടക്കംകൂടാതെ നടന്നുവരികയാെണന്നും ഇവിടേക്കുള്ള വിതരണം മാത്രമാണ് തടസ്സപ്പെടുന്നതെന്നും പരാതിയിൽ പറയുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടാപ്പുകളെല്ലാം മണ്ണിട്ടുമൂടിയ നിലയിലാണ്. അതേസമയം, വെള്ളം മുടങ്ങാൻ ഇടയാക്കിയത് യഥാസമയം പണം അടക്കാത്തതാെണന്നാണ് വാർഡ് അംഗം ശംസുവിെൻറയും പഞ്ചായത്ത് അധികാരികളുടെയും വാദം. ഗുണഭോക്തൃ കമ്മിറ്റിയാണ് ജലവിതരണം നടത്തുന്നതെന്നും അതിനാൽ കോളനിക്കാരുടെ ഭാഗത്തുനിന്ന് യഥാസമയം പണം കിട്ടിയില്ലെന്നും ഇവർ പറയുന്നു. എന്നാൽ, പട്ടികജാതി ഫണ്ട് കൊണ്ട് നിർമിച്ച പദ്ധതിയിൽനിന്ന് വിതരണത്തിെൻറ ആദ്യഘട്ടത്തിൽ പോലും വെള്ളം കിട്ടിയിട്ടിെല്ലന്നും അതിനാലാണ് ഉപഭോക്താക്കൾ പണം നൽകാത്തതെന്നും കോളനി കൺവീനർ ചോലയിൽ വേലായുധൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story