Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:03 AM IST Updated On
date_range 2 March 2018 11:03 AM ISTകിസാൻ ഗോസ്തി ദ്വിദിന കർഷക സംഗമം ആരംഭിച്ചു
text_fieldsbookmark_border
ശ്രീകൃഷ്ണപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിെൻറയും ആത്മയുടെയും നേതൃത്വത്തിൽ കിസാൻ ഗോസ്തി ദ്വിദിന കർഷക സംഗമം സംഘടിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളും ബ്ലോക്കുതല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീകൃഷ്ണപുരം സംഗീതശിൽപം കല്യാണമണ്ഡപത്തിൽ ബ്ലോക്ക് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എൻ. ഷാജു ശങ്കർ അധ്യക്ഷത വഹിച്ചു. കർഷകശ്രീ അവാർഡ് ജേതാവ് സ്വപ്ന ജെയിംസിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിവാസൻ, പി.എം. നാരായണൻ, നിക്കോളസ് ജയചന്ദ്രൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ. സുനിൽ ക്ലാസെടുത്തു. നൃത്തവിസ്മയം തീർത്ത് ശതമോഹനം ശ്രീകൃഷ്ണപുരം: മോഹിനിയാട്ടത്തെ ജനകീയവത്കരിക്കാനായി കേരള കലാമണ്ഡലം സംഘടിപ്പിക്കുന്ന 'ശതമോഹനം' ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിൽ നൃത്തവിസ്മയം തീർത്തു. കലാമണ്ഡലം നിഖില, ചിത്ര എന്നിവർ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാമണ്ഡലം ശരണ്യ (വായ്പാട്ട്), കലാമണ്ഡലം രജീഷ് കല്യാണി (മൃദംഗം), വിനോദ് കുമാർ കൊപ്പം (പുല്ലാങ്കുഴൽ) എന്നിവർ പിന്നണിയൊരുക്കി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മികവ് തെളിയിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചുള്ള ആദര സന്ധ്യയും നടന്നു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്, കായകൽപം അവാർഡ് നേടിയ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രം, ദേശീയ ശാസ്ത്രോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് നേടിയ കാട്ടുകുളം എ.കെ.എൻ.എം.എ ഹയർ സെക്കൻഡറി സ്‌കൂൾ നാടക സംഘം എന്നീ സ്ഥാപനങ്ങളെ അഭിനന്ദിച്ചു. ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് നവനീത് കൃഷ്ണൻ, മികച്ച എൻ.എസ്.എസ് വളൻറിയറായി തെരഞ്ഞെടുക്കപ്പെട്ട സി.ടി. വിപിൻ, കേരള ബഡ്ജറ്റിൽ ലാബ് കവിതയിലൂടെ പ്രശസ്തയായ സ്നേഹ, ദേശീയ വടംവലി മത്സരത്തിൽ വിജയിച്ച ടീമംഗം അൽത്താഫ് എന്നിവരെയും അനുമോദിച്ചു. ഗായകൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഭരണ സമിതി അംഗം ഡോ. എൻ.ആർ. ഗ്രാമ പ്രകാശ് മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എൻ. ഷാജു ശങ്കർ, കരാകുർശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ്, ജില്ല പഞ്ചായത്ത് അംഗം എം.കെ. ദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിവാസൻ, പി.എം. നാരായണൻ, കെ. ശാന്തകുമാരി, ടി. രാമചന്ദ്രൻ മാസ്റ്റർ, എം. മാധവിക്കുട്ടി ടീച്ചർ, ബി.ഡി.ഒ കെ. മൊയ്തു കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story