Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 11:03 AM IST Updated On
date_range 2 March 2018 11:03 AM ISTമധുവിെൻറ കൊലപാതകം: പൊലീസ് പങ്ക് അന്വേഷിക്കണം ^യൂത്ത് ലീഗ്
text_fieldsbookmark_border
മധുവിെൻറ കൊലപാതകം: പൊലീസ് പങ്ക് അന്വേഷിക്കണം -യൂത്ത് ലീഗ് മണ്ണാർക്കാട്: മധുവിെൻറ കൊലപാതകത്തിൽ പൊലീസിെൻറ പങ്ക് അന്വേഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ. ചിണ്ടക്കി ഊരിൽ മധുവിെൻറ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ദുരൂഹതയുണ്ട്. കൊലപാതകത്തിന് ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കണം. പൊലീസിനെ സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും ഏജൻസിക്ക് അനേഷണം കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറർ എം.എ. സമദ്, സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, വൈസ് പ്രസിഡൻറ് ഫൈസൽ ബാഫഖി തങ്ങൾ, സെക്രട്ടറി പി.പി. അൻവർ സാദത്ത്, ജില്ല പ്രസിഡൻറ് സി.എ. സാജിദ്, ജനറൽ സെക്രട്ടറി ഗഫൂർ കൊൽക്കളത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story