Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTബാലിക പീഡനക്കേസിൽ ഒളിവിലായിരുന്ന നഗരസഭാംഗം പിടിയിൽ
text_fieldsbookmark_border
മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച മഞ്ചേരി നഗരസഭ അംഗം പിടിയിൽ. ഒളിവില്‍പോയ മുസ്ലിം ലീഗ് കൗണ്‍സിലർ കാളിയാർതൊടി കുട്ടനെ (60) ഗുഡല്ലൂരിലെ സ്വകാര്യ ലോഡ്ജിൽവെച്ച് വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. സംഭവം വിവാദമായതോടെ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പലപ്പോഴായി ബാലിക പീഡനത്തിനിരയായിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ കുട്ടനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story