Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTമധുവിെൻറ കൊലപാതകം: കോയമ്പത്തൂർ കോടതിവളപ്പിൽ മാവോവാദി രൂപേഷിെൻറ മുദ്രാവാക്യം വിളി
text_fieldsbookmark_border
കോയമ്പത്തൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോടതിവളപ്പിൽ മലയാളിയായ മാവോവാദി രൂപേഷ് മുദ്രാവാക്യംവിളിച്ചത് പരിഭ്രാന്തി പരത്തി. കൊലപാതകത്തിൽ പ്രതിഷേധിക്കുന്നതായും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മുദ്രാവാക്യം മുഴക്കിയത്. വ്യാഴാഴ്ച രാവിലെ കോയമ്പത്തൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയശേഷം കനത്ത പൊലീസ് സുരക്ഷയിൽ പുറത്തിറങ്ങവെയായിരുന്നു മുദ്രാവാക്യം വിളി. തൃശൂർ ജയിലിൽനിന്നാണ് പൊലീസ് സംഘം രൂപേഷിനെ കോടതിയിൽ ഹാജരാക്കിയത്. കേസിലെ മറ്റുനാലുപേർ കോയമ്പത്തൂർ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായി. കേസ് വിചാരണ ജഡ്ജി ക്രിസ്റ്റഫർ മാർച്ച് 14ന് മാറ്റിവെച്ച് ഉത്തരവിട്ടു. ഒരു വയസ്സുള്ള ആൺകുഞ്ഞ് ട്രെയിനിലെ കക്കൂസ് മുറിയിൽ ഉപേക്ഷിച്ചനിലയിൽ കോയമ്പത്തൂർ: ട്രെയിനിലെ കക്കൂസ് മുറിയിൽ ഒരു വയസ്സായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 5.45ന് എറണാകുളം-കാരക്കാൽ എക്സ്പ്രസ് ട്രെയിൻ ഇൗറോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് ജനറൽ കമ്പാർട്ട്മെൻറിലെ കക്കൂസ് മുറിയിൽ കുഞ്ഞിെൻറ കരച്ചിൽകേട്ടത്. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. ഇൗറോഡ് റെയിൽവേ പൊലീസ് കുഞ്ഞിനെ പരിചരണത്തിനായി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story