Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപദ്ധതി നിർവഹണം:...

പദ്ധതി നിർവഹണം: തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവരാതെ മാർഗനിർദേശം നൽകാൻ ഉത്തരവ്​

text_fields
bookmark_border
ഇ. ഷംസുദ്ദീൻ മഞ്ചേരി: തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നിർവഹണത്തിൽ അവയുടെ അധികാരവും ചുമതലകളും ഹനിക്കാത്ത വിധത്തിൽ മാർഗനിർദേശം നൽകാൻ ജില്ല ആസൂത്രണസമിതികൾക്ക് നിർദേശം. ജില്ലയുടെ ആകെ പദ്ധതിയായി കണ്ട് ആവശ്യമായ വിവരങ്ങൾ നൽകാനും വേണമെങ്കിൽ തിരുത്തൽ വരുത്താനുമാണ് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലെ നിർദേശം. നടപ്പാക്കുന്ന പദ്ധതികൾ പരമാവധി മുൻഗണനക്രമത്തിലാക്കണം. പ്രാദേശിക പദ്ധതികളിലെ കോട്ടങ്ങൾ പോലെ ഗുണകരമായ വശങ്ങളും കാണണം. മാതൃകാപരമായ പദ്ധതികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. സംസ്ഥാന പദ്ധതികൾ ഒന്നിലേറെ ഏജൻസികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കണം. പ്രാദേശികതലത്തിൽ തയാറാക്കുന്ന പദ്ധതികളിൽ ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്പയുമായി ബന്ധിപ്പിക്കാനും നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പാകുന്നില്ല. ഒാരോ ഘട്ടത്തിലും എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം വേണം. പ്രാദേശികതലത്തിൽ തയാറാക്കുന്ന പദ്ധതികൾക്ക് ഗുണഭോക്തൃവിഹിതം ചേർക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളുണ്ടെങ്കിലും പൂർത്തിയായ പദ്ധതികളിൽ അത് കാണുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story