Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTലേണിങ് കാലാവധി കഴിഞ്ഞാൽ വീണ്ടും പരീക്ഷ എഴുതുന്നത് ഒഴിവാക്കി
text_fieldsbookmark_border
കുറ്റിപ്പുറം: ഡ്രൈവിങ്ങിന് വിജ്ഞാപനമായി. നേരത്തേ ആറ് മാസത്തെ കാലാവധി പൂർത്തിയായാൽ പിഴയടച്ച് വീണ്ടും പരീക്ഷയെഴുതുന്നത് നിർബന്ധമായിരുന്നു. ഇതാണ് റദ്ദാക്കിയത്. ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ 14 ദിവസം കാത്തിരിക്കുന്ന സംവിധാനവും ഉടൻ നിർത്തലാക്കും. കേന്ദ്ര മോട്ടോർ വാഹന വകുപ്പ് ആക്ട് പ്രകാരം ടെസ്റ്റ് പരാജയപ്പെട്ടാൽ ഏഴ് ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാം. എന്നാൽ, കേരളത്തിലിത് 14 ദിവസമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റിന് തീയതി ഓൺലൈനായി തെരഞ്ഞെടുക്കാനുള്ള സംവിധാനവും നടപ്പാക്കും. ഉദ്യോഗസ്ഥൻ മാറുന്നതിനനുസരിച്ച് നിയമം മാറുന്നത് ൈഡ്രവിങ് സ്കൂൾ നടത്തിപ്പുകാരെ ബാധിക്കുന്നുണ്ടെന്ന പരാതിയുണ്ടായിരുന്നു. വാഹൻ സാരധി സോഫ്റ്റ് വെയർ നടപ്പിലാകുന്നതോടെ ഇത്തരം പരാതികൾക്ക് തീർപ്പാകുമെന്നും രാജ്യത്താകെ ഒറ്റ സംവിധാനത്തിൽ പരീക്ഷ നടക്കുമെന്നും ജോ. ട്രാൻസ്പോർട്ട് കമീഷണറും സെക്രട്ടറിയുമായ രാജീവ് പുത്തൻപുരക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story