Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTവിദ്യാർഥികളുടെ അവസരം നിഷേധിക്കരുത് ^കെ.എസ്.ടി.യു
text_fieldsbookmark_border
വിദ്യാർഥികളുടെ അവസരം നിഷേധിക്കരുത് -കെ.എസ്.ടി.യു വിദ്യാർഥികളുടെ അവസരം നിഷേധിക്കരുത് -കെ.എസ്.ടി.യു മലപ്പുറം: ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാർഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കുംവിധം പരീക്ഷ നടത്താതിരിക്കുന്നതും എസ്.എസ്.എൽ.സി ഭിന്നശേഷി വിദ്യാർഥികള്‍ക്ക് സ്‌ക്രൈബ് അവസരം ഇല്ലാതാക്കുന്നതും പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.ടി.യു ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുല്ല വാവൂര്‍, എം. അഹമ്മദ്, പി.കെ.എം. ഷഹീദ്, പി.വി. ഹുസൈൻ, മജീദ് കാടേങ്ങല്‍, കെ.ടി. അമാനുല്ല, വി.എ. ഗഫൂർ, എന്‍.പി. മുഹമ്മദാലി, ടി.എം. ജലീൽ, സി. അബ്ദുറഹ്മാന്‍, ഇ.പി.എ. ലത്തീഫ്, ടി.എച്ച്. ഷാനവാസ്, മുജീബ് കൈപ്പള്ളി, ബഷീര്‍ തൊട്ടിയൻ, കെ.എം. ഹനീഫ എന്നിവര്‍ സംസാരിച്ചു. നവോദയ: ഒമ്പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം മലപ്പുറം: ജവഹർ നവോദയ വിദ്യാലയത്തിൽ 2018-19 അധ്യയന വർഷത്തേക്കുള്ള ഒമ്പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വർഷം ജില്ലയിലെ ഗവ./ഗവ. അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരും 1.5.2002നും 30.4.2006നും ഇടയിൽ ജനിച്ചവരുമായിരിക്കണം. അപേക്ഷകൾ ഏപ്രിൽ അഞ്ചിനകം www.nvshq.org വെബ്സൈറ്റ് വഴി സമർപ്പിക്കണം. ഫോൺ: 0494 2450350.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story