Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർഷിക സെമിനാർ

കാർഷിക സെമിനാർ

text_fields
bookmark_border
എടയൂർ: ജില്ലതല പച്ചക്കറി കൃഷി അവാർഡ് വിതരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. കൃഷി വികസനം കേരഗ്രാമത്തിലൂടെ എന്ന വിഷയത്തിൽ മലപ്പുറം മണ്ണ് പരിശോധന കൃഷി ഓഫിസർ കെ.പി. സുരേഷും വിഷരഹിത പച്ചക്കറി കൃഷി എന്ന വിഷയത്തിൽ എടപ്പറ്റ കൃഷി ഓഫിസർ ടി.ടി. തോമസും ക്ലാെസടുത്തു. എടയൂർ കൃഷിഭവൻ പരിസരത്ത് സംഘടിപ്പിച്ച സെമിനാറിൽ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. രാധാകൃഷ്ണൻ, എൻ.യു. സദാനന്ദൻ, നാരായണൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വൈരങ്കോട്-തിരുനാവായ-പുത്തനത്താണി റോഡുകളിൽ മണ്ണുകടത്ത് ലോറികളുടെ ശല്യമേറുന്നുവെന്ന് പട്ടർനടക്കാവ്: രാത്രിയിൽ അനധികൃത മണ്ണുകടത്ത് ലോറികളുടെ മരണപ്പാച്ചിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും പാതയോരവാസികൾക്കും ശല്യമായതായി പരാതികൾ ഉയർന്നു. വൈരങ്കോട്, പട്ടർനടക്കാവ്, ചന്ദനക്കാവ്, തിരുനാവായ പ്രദേശങ്ങളിലെ പാതകളിൽ കൂടിയാണ് രാത്രി പതിനൊന്നിനു ശേഷം ടിപ്പർ ലോറികളടക്കുള്ള മണ്ണുകടത്ത് വാഹനങ്ങൾ ചീറിപ്പായുന്നത്. ഇവ റബറൈസ് ചെയ്ത പാതകളിൽ മണ്ണ് തൂവി വൃത്തികേടാക്കുന്നതായും പലതിനും നമ്പർ പ്ലേറ്റ് പോലുമില്ലെന്നും ജനങ്ങൾ പറയുന്നു. ആതവനാട്, വലിയ പറപ്പൂർ, കുറുമ്പത്തൂർ, പുത്തനത്താണി, വൈരങ്കോട് മേഖലകളിൽ നിന്നാണ് മണ്ണ് കൂടുതലായും കൊണ്ടുവരുന്നത്. ഇവ റോഡിലൂടെ അമിത വേഗത്തിൽ പോകുമ്പോൾ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണെന്ന് ജനം പറയുന്നു. ഈ സാഹചര്യത്തിൽ ഇവക്കെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും രാത്രി പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യം ശക്തമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story