Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:53 AM IST Updated On
date_range 2 March 2018 10:53 AM ISTരാജീവ്ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരന് രണ്ടാഴ്ചത്തെ പരോൾ
text_fieldsbookmark_border
കോയമ്പത്തൂർ: രാജീവ്ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരനായ അറുപ്പുക്കോൈട്ട രവി എന്ന പി. രവിചന്ദ്രന് ഉപാധികളോടുകൂടി രണ്ടാഴ്ചത്തെ പരോൾ അനുവദിച്ച് മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു. കുടുംബസ്വത്ത് സംബന്ധമായ പ്രശ്നപരിഹാരങ്ങളുടെ ഭാഗമായി ഒരുമാസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് രവിചന്ദ്രെൻറ മാതാവ് വിരുതുനഗർ പി. രാജേശ്വരി സമർപിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എസ്. വിമല, ടി. കൃഷ്ണവള്ളി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന ഭീഷണിയുണ്ടെന്ന് പറഞ്ഞ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി പരോളിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 25 വർഷമായി തടവിൽ കഴിയുന്ന രവിചന്ദ്രൻ നിലവിൽ മധുര സെൻട്രൽ ജയിലിലാണ്. പരോൾ കാലയളവിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കരുതെന്നും രാഷ്ട്രീയ നേതാക്കളെ സന്ദർശിക്കരുതെന്നും ഉത്തരവിലുണ്ട്. ഉൗട്ടിക്ക് സമീപം കോർഡൈറ്റ് ഫാക്ടറിയിൽ പൊട്ടിത്തെറി; തൊഴിലാളിക്ക് പരിക്ക് കോയമ്പത്തൂർ: നീലഗിരി ജില്ലയിലെ ഉൗട്ടി അറവങ്കാട് ഭാഗത്ത് കേന്ദ്ര പ്രതിരോധ വകുപ്പിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വെടിമരുന്ന് സ്ഫോടക വസ്തു നിർമാണ കോർഡൈറ്റ് ഫാക്ടറിയിൽ പൊട്ടിത്തെറി. കരാർ തൊഴിലാളിയായ നീലഗിരി പിക്കട്ടി സ്വദേശി സുരേഷിന് (41) ഗുരുതര പരിക്കേറ്റു. അറവങ്കാട് ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ വെടിമരുന്ന് മിശ്രണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. അറവങ്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേക ട്രെയിൻ സർവിസുകൾ പാലക്കാട് വഴി തിരിച്ചുവിടില്ലെന്ന് റെയിൽവേ കോയമ്പത്തൂർ: കോയമ്പത്തൂരിൽനിന്ന് പാലക്കാട്, പൊള്ളാച്ചി, പളനി വഴി ചെേങ്കാട്ടയിലേക്കും തിരുനൽവേലിയിലേക്കും പ്രത്യേക വേനൽക്കാല ട്രെയിനുകൾ സർവിസ് നടത്തുമെന്ന അറിയിപ്പ് തെന്നിന്ത്യൻ റെയിൽവേ പിൻവലിച്ചു. പ്രസ്തുത ട്രെയിനുകൾ പാലക്കാട് വഴി പോകാതെ കോയമ്പത്തുരിൽനിന്ന് പോത്തന്നൂർ, പളനി, മധുര വഴി ഒാടുമെന്നാണ് പുതിയ പ്രഖ്യാപനം. കോയമ്പത്തൂരിൽനിന്ന് പാലക്കാട്, പൊള്ളാച്ചി വഴി വളഞ്ഞ റൂട്ടിൽ സർവിസ് നടത്തുന്നതിന് എതിരെ വിവിധ സംഘടനകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മാറ്റം. രണ്ടു മണിക്കൂറിലേറെ സമയനഷ്ടമുണ്ടാവുമെന്നാണ് പരാതി ഉയർന്നത്. പുതിയ അറിയിപ്പനുസരിച്ച് കോയമ്പത്തൂർ-തിരുനൽവേലി റൂട്ടിൽ ഏപ്രിൽ എട്ടുമുതൽ ജൂലൈ നാലുവരെയും കോയമ്പത്തൂർ-ചെേങ്കാട്ട റൂട്ടിൽ ഏപ്രിൽ ഒമ്പത് മുതൽ ജൂലൈ മൂന്നുവരെയുമാണ് സർവിസ് നടത്തുക. കോയമ്പത്തൂർ-തിരുനൽവേലി ട്രെയിൻ ബുധനാഴ്ചകളിൽ രാത്രി 11.50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.35ന് തിരുനൽവേലിയിലെത്തും. തിരുനൽവേലിയിൽനിന്ന് ഞായറാഴ്ചകളിൽ വൈകീട്ട് 6.20ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ നാലരക്ക് കോയമ്പത്തൂരിലെത്തിച്ചേരും. കോയമ്പത്തൂർ-ചെേങ്കാട്ട ട്രെയിൻ തിങ്കളാഴ്ചകളിൽ രാത്രി 11.50ന് പുറപ്പെട്ട് പിറ്റെദിവസം രാവിലെ 9.20ന് ചെേങ്കാട്ടയിലെത്തും. ചെേങ്കാട്ടയിൽനിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് അഞ്ചിന് പുറപ്പെട്ട് അടുത്തദിവസം പുലർച്ച നാലരക്ക് കോയമ്പത്തൂരിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story