Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:50 AM IST Updated On
date_range 2 March 2018 10:50 AM ISTകേരളോത്സവം: വിവരാവകാശ ചോദ്യങ്ങൾക്ക് എത്തുംപിടിയുമില്ലാത്ത മറുപടികളുമായി തിരൂർ നഗരസഭ
text_fieldsbookmark_border
തിരൂർ: കഴിഞ്ഞവർഷം നടന്ന നഗരസഭ കേരളോത്സവം നടത്തിപ്പ് സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്ക് തിരൂർ നഗരസഭ നൽകിയത് എത്തുംപിടിയുമില്ലാത്ത മറുപടികൾ. മതിലിങ്ങൽ ഫൺ ടൈം ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി റാഷിദിനാണ് നഗരസഭയുടെ വട്ടംകറക്കുന്ന മറുപടി ലഭിച്ചത്. കേരളോത്സവ നടത്തിപ്പിന് യുവജനബോർഡിൽനിന്ന് ലഭിച്ച തുകയും സ്പോൺസർഷിപ്പിലൂടെ ലഭിച്ച തുകയും എത്രയെന്ന ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് നഗരസഭയുടേത്. വിധികർത്താക്കളായി പങ്കെടുത്തവരുടെ പേര് വിവരങ്ങളും യോഗ്യതകളും സംബന്ധിച്ച ചോദ്യത്തിന് പരിശോധിക്കുന്നതിന് സമയം നൽകാവുന്നതാണെന്ന് രേഖപ്പെടുത്തി ഫെബ്രുവരി 20ന് രാവിലെ 11ന് ഓഫിസിലെത്താൻ മറുപടിയിൽ പറയുന്നു. എന്നാൽ, വിവരാവകാശ മറുപടി നഗരസഭ ഓഫിസിൽനിന്ന് പോസ്റ്റ് ചെയ്തിട്ടുള്ളത് 22നും തെക്കുമ്മുറിയിൽനിന്ന് ഉരുപ്പടി റാഷിദിെൻറ തപാൽ ഓഫിസിലെത്തിയത് അടുത്ത ദിവസവുമാണ്. എല്ലാ കേരളോത്സവങ്ങളിലുമായി വാങ്ങിയ സ്പോർട്സ് ഉപകരണങ്ങൾ ഏതെല്ലാം നഗരസഭയിലുണ്ടെന്ന ചോദ്യത്തിന് മത്സരാവസാനം വിജയിക്കുന്ന അംഗങ്ങൾ ഉൾപ്പെട്ട ക്ലബുകൾക്ക് നൽകിയെന്നാണ് മറുപടി. ആകെ പങ്കെടുത്ത ക്ലബുകളുെടയും ക്ലബുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവരുെടയും പേര് വിവരങ്ങൾ നഗരസഭയിലെത്തി പരിശോധിക്കാനാണ് മറുപടിയിലുള്ളത്. ആകെ ചെലവായ തുകയും തരംതിരിച്ച കണക്കും തേടിയുള്ള ചോദ്യത്തിന് ആകെ ചെലവായ തുകയും ചില ഇനം തിരിച്ചുള്ള കണക്കുകളും രേഖപ്പെടുത്തിയാണ് മറുപടി. കേരളോത്സവം സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയായിരുന്നു റാഷിദ് വിവരാവകാശം മുഖേന വിശദാംശങ്ങൾ തേടിയത്. സംഘാടനം പക്ഷപാതപരമായിരുന്നുവെന്ന് ആരോപിച്ച് നേരേത്ത ക്ലബ് നഗരസഭ ടൗൺഹാളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 2012 മുതൽ നഗരസഭയിൽ യുവജന ക്ലബ് കോഓഡിനേറ്ററില്ലാത്തതിനാലാണ് കേരളോത്സവം നടത്തിപ്പ് അവതാളത്തിലാകാൻ കാരണമായതെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. 2016 കേരളോത്സവവുമായി ബന്ധപ്പെട്ട് നൽകിയ വിവരാവകാശ ചോദ്യങ്ങൾക്കും നഗരസഭ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇതോടെ സംഘാടനത്തിൽ വ്യാപക അഴിമതി നടക്കുന്നുവെന്ന സംശയം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story