Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:50 AM IST Updated On
date_range 2 March 2018 10:50 AM ISTവെസ്റ്റ് മപ്പാട്ടുകരയിൽ കോൺഗ്രസ് വിമതന് മിന്നും ജയം
text_fieldsbookmark_border
കുലുക്കല്ലൂർ: കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് വെസ്റ്റ് മപ്പാട്ടുകരയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ രാജൻ പൂതനായിലിന് മിന്നും ജയം. ഇരു മുന്നണികളെയും ബി.ജെ.പിയെയും പിന്തള്ളി 210 വോട്ടിെൻറ ഭൂരിപക്ഷത്തോടെയാണ് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറായ രാജൻ വിജയിച്ചത്. പോൾ ചെയ്ത 1192 വോട്ടിൽ 552 വോട്ട് രാജൻ പൂതനായിൽ നേടി. എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. ഉസ്മാൻ 342 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി സി. മുഹമ്മദ് നിസാർ 246 വോട്ടും ബി.ജെ.പി സ്ഥാനാർഥി സുമേഷ് കണ്ണൻ 52 വോട്ടും നേടി. കോൺഗ്രസിെൻറ ഉറച്ച വാർഡായ വെസ്റ്റ് മപ്പാട്ടുകരയിൽ 581 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ സുലൈഖ ജമീല ഉമർ വിജയിച്ചത്. പ്രസിഡൻറായിരുന്ന മുഹമ്മദ് നൂറുദ്ദീനെ മാറ്റിയപ്പോൾ സുലൈഖ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഏറെ കഴിയും മുമ്പ് ജോലികിട്ടി അംഗത്വം രാജിവെച്ചു. ഇതേ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ രാജൻ പൂതനായിൽ വിജയക്കൊടി പാറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story