Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുറത്തൂര്‍ ഗവ. യു.പി...

പുറത്തൂര്‍ ഗവ. യു.പി സ്കൂള്‍ നവരത്നങ്ങള്‍ നാളെ വിമാനമേറും

text_fields
bookmark_border
പുറത്തൂർ: കുട്ടികളിലെ സവിശേഷമായ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കുന്നതിനായി പുറത്തൂര്‍ ഗവ. യു.പി സ്കൂള്‍ നടപ്പിലാക്കിയ വിദ്യാലയം നവരത്നങ്ങളെ തേടുന്നു എന്ന പരിശീലന പരിപാടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിപ്രതിഭകള്‍ നാളെ വിമാനമേറും. കൃഷി, സാഹിത്യം, കല, പ്രവൃത്തി പരിചയം, പഠനം, കായികം, ഐ.ടി, വ്യക്തിത്വം എന്നീ ഒമ്പത് മേഖലകളില്‍ മികവു പുലര്‍ത്തിയ 18 കുട്ടികളാണ് നവരത്നങ്ങളായി തെരഞ്ഞെടുക്കപ്പട്ടത്. നാടിനെ അറിയുന്നതിനായി പിറന്ന ആയിരം അന്വേഷണ പ്രോജക്ടുകൾ, എല്ലാ വീട്ടിലും അടുക്കളത്തോട്ടം, മള്‍ട്ടിമീഡിയ സങ്കേതങ്ങള്‍, വിദ്യാര്‍ഥികള്‍ നടത്തിയ സെമിനാർ, ഓലമെടച്ചിലുള്‍പ്പെടെയുള്ള പ്രവൃത്തി പരിചയ തത്സമയ നിര്‍മാണ മത്സരങ്ങൾ, സാഹിത്യ രചനകൾ, കല അവതരണങ്ങൾ, പേജ് ഡിസൈനിങ് ഉള്‍പ്പെടെയുളള ഐ.ടി മത്സരങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വിമാനയാത്രയും കപ്പല്‍ യാത്രയും മെട്രോ യാത്രയുമാണ് സ്കൂള്‍ നവരത്നങ്ങള്‍ക്കു പി.ടി.എ നല്‍കുന്ന ആദരം. അക്ബര്‍ ട്രാവല്‍സി​െൻറ സഹായത്തോടെയാണ് വിമാനയാത്ര. അക്ബര്‍ ട്രാവല്‍സ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ, വൈസ് പ്രസിഡൻറ് കെ.വി. സുധാകരന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് വിമാന ടിക്കറ്റ് കൈമാറി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പി. പ്രീത, പി.ടി.എ പ്രസിഡൻറ് കെ. ഉമ്മര്‍, അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ അനുഗമിക്കും. വെള്ളിയാഴ്ച സ്കൂളില്‍നിന്ന് പുറപ്പെടുന്ന സംഘം എറണാകുളത്തെത്തി മെട്രോ യാത്രയും കപ്പല്‍ യാത്രയും പൂര്‍ത്തിയാക്കി നാളെ നെടുമ്പാശ്ശേരിയില്‍നിന്ന് കരിപ്പൂരിലേക്ക് വിമാനത്തില്‍ മടങ്ങും. പ്രധാനാധ്യാപിക സുഷമ ടീച്ചറുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ വിദ്യാര്‍ഥികള്‍ക്കു സ്വീകരണമൊരുക്കും. photo: tir mw4 ..........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story