Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാനവ സമൂഹത്തിന്...

മാനവ സമൂഹത്തിന് ഉപകരിക്കുന്ന ഗവേഷണങ്ങൾ ഉണ്ടാകണം -ഇ.ടി.

text_fields
bookmark_border
തിരൂർ: ഖുർആനി​െൻറയും സയൻസി​െൻറയും സാഹിത്യത്തി​െൻറയും പഠന മേഖലകൾ അനന്തമായതിനാൽ മാനവ സമൂഹത്തിന് ഉപകരിക്കുന്ന ഗവേഷണങ്ങൾ കൂടുതൽ പുറത്തുവരണമെന്നും സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽനിന്ന് വ്യത്യസ്തമായതും മികച്ചതുമായ ഗവേഷണ കേന്ദ്രമായിരിക്കണം ടി.എം.ജിയിലേതെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരൂർ തുഞ്ചൻ മെമോറിയൽ ഗവ. കോളജ് അറബിക് വിഭാഗം ഗവേഷണ കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. കെ. മണി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എ.ബി. മൊയ്തീൻ കുട്ടിയെ ചടങ്ങിൽ ആദരിച്ചു. പ്രഫ. വി.പി. ബാബു, പ്രഫ. എം. കുഞ്ഞിമൊയ്തീൻ കുട്ടി, മെഹർഷ കളരിക്കൽ, പ്രഫ. അംബിക, ഡോ. വിനോദ്, പ്രഫ. ജയശ്രീ, എം.പി. റാഫി, എം.ടി. മുബാറക്, ഡോ. പി.ടി. സൈനുദ്ദീൻ, ഡോ. അബ്ദുല്ലത്തിഫ് എന്നിവർ സംസാരിച്ചു. കേരഗ്രാമം പദ്ധതിയിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിനെ ഉൾപ്പെടുത്തും എടയൂർ: അടുത്തവർഷത്തെ കേര ഗ്രാമം പദ്ധതിയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിനെ ഉൾപ്പെടുത്തുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ പട്ടിക നേരത്തേ പ്രസിദ്ധീകരിക്കുമെന്നും, ഗ്രാമപഞ്ചായത്ത് പദ്ധതികൾ കൂടി കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ചുരുങ്ങിയത് മൂന്നുവർഷം കേര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലതല പച്ചക്കറി കൃഷി അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരഗ്രാമം പദ്ധതിയിൽ മലപ്പുറം ജില്ലക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷിഭവനുകളിൽ കൂടി നടപ്പാക്കുന്ന പദ്ധതികൾ ഏതെന്നും എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ജനപ്രതിനിധികൾ മനസ്സിലാക്കി കർഷകരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. തരിശായിയിട്ടിരിക്കുന്ന ഭൂമിയിൽ ഉടമ കൃഷി ചെയ്യുന്നില്ലെങ്കിൽ അതിൽ സർക്കാർ മുൻൈകെയടുത്ത് കൃഷി ചെയ്യുമെന്നും വെള്ളത്തിന് വേണ്ടിയുള്ള സമരമല്ല ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള സമരമാണ് വേണ്ടതെന്നും കൃഷി ചെയ്യുന്നതിലൂടെ വെള്ളം സുരക്ഷിതമാക്കുവാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story