Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTഉപതെരഞ്ഞെടുപ്പ്: സീറ്റ് 'വെച്ചുമാറി' മുന്നണികൾ
text_fieldsbookmark_border
മലപ്പുറം: തവനൂര്‍, വെട്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണിയപ്പോൾ യു.ഡി.എഫിനും എൽ.ഡി.എഫിനും ഓരോ സീറ്റ്. ഇരു മുന്നണികളും സീറ്റുകൾ പരസ്പരം പിടിച്ചെടുക്കുകയായിരുന്നു. തവനൂരിലെ എട്ടാം വാർഡ് കൂരടയിൽ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി.പി. അബ്ദുന്നാസര്‍ കൂരട 467 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ച ഇദ്ദേഹം രാജിവെച്ച് എൽ.ഡി.എഫിന് വേണ്ടി ജനവിധി തേടുകയായിരുന്നു. നാസർ കൂരടക്ക് 816ഉം യു.ഡി.എഫ് സ്വതന്ത്രൻ കെ.കെ. അബ്ദുന്നാസറിന് 349ഉം വോട്ട് ലഭിച്ചു. വെട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് കൊട്ടേക്കാടിൽ യു.ഡി.എഫ് അട്ടിമറി ജയം സ്വന്തമാക്കി. കോൺഗ്രസിലെ സി. മോഹന്‍ദാസ് 61 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് സീറ്റ് പിടിച്ചെടുത്തത്. മോഹൻദാസിന് 719ഉം എൽ.ഡി.എഫിലെ കെ.എസ്. സുരേന്ദ്രന്‍ മാസ്റ്റര്‍ക്ക് 658ഉം വോട്ട് കിട്ടി. ബി.ജെ.പി.സ്ഥാനാർഥി കെ. രഞ്ജിത്തിന് 25 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞതവണ 254 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ച വാർഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story