Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTകേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഫലപ്രദമായി ഉപയോഗിക്കണം
text_fieldsbookmark_border
മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംസ്ഥാനത്തിനനുകൂലമായ മാറ്റങ്ങൾ വരുത്തി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ജില്ലതല കോഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയിൽ നിർദേശം. തൊഴിലുറപ്പ് പദ്ധതിയിലും സംസ്ഥാനത്തിെൻറ സാഹചര്യങ്ങള്‍ മനസിലാക്കി മാറ്റം വരുത്തേണ്ടതുണ്ടെന്നും പ്രയോഗതലത്തിലെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജനപ്രതിനിധികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പദ്ധതികള്‍ നടപ്പാക്കുന്ന തലങ്ങളില്‍ നേരിടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സ്വച്ഛഭാരത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് മാലിന്യസംസ്‌കരണത്തിന് പദ്ധതികള്‍ തയാറാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍, നദീസംരക്ഷണം എന്നിവക്ക് വേണ്ട സ്വച്ഛഭാരത് മിഷന്‍ ഫണ്ട് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് നാലിന് ജില്ലയിലെ ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. എം.എല്‍.എമാരായ പി. ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, എ.ഡി.എം ടി. വിജയന്‍, പ്രോജക്ട് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story