Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്പൂര്‍ണ ഭക്ഷ്യസുരക്ഷ...

സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുകൾ വരുന്നു

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുകളാക്കും. ഇൗ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഴയൂര്‍, കാവനൂര്‍, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂര്‍, എടയൂര്‍, വട്ടംകുളം എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതി​െൻറ ഭാഗമായി പഞ്ചായത്തിലെ ഭക്ഷ്യ ഉല്‍പാദന വിതരണ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കുന്നതിനായി മേളകള്‍ സംഘടിപ്പിക്കും. സ്വകാര്യ-പൊതു ഉടമസ്ഥതയിലുള്ള കുടിവെള്ള വിതരണ സ്രോതസ്സുകളിലെയും വിതരണ സ്രോതസ്സുകളിലെയും ജലത്തി​െൻറ ഗുണനിലവാര പരിശോധന, അംഗൻവാടികളിലെയും സ്‌കൂളുകളിലെയും ഭക്ഷണ വിതരണം ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികള്‍, പൊതുജനങ്ങള്‍ക്ക് സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസുകള്‍, കാര്‍ഷിക കര്‍മസേനയുടെ സഹായത്തോടെ ഓര്‍ഗാനിക് ഫാമിങ്ങില്‍ ബോധവത്കരണ പരിപാടികള്‍ എന്നിവ നടത്തും. വഴിയോര കച്ചവടക്കാര്‍, മത്സ്യ-മാംസ-പഴവർഗങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ബോധവത്കരണം നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story